കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ രാവിലെ 11: 20 ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിലാണു വയനാട്ടിലേക്കു പോകുന്നത്.
Also Read: സംസ്ഥാനത്ത് മഴ കനത്തേക്കും; ദുരന്ത സാധ്യത മുന്നിൽ കാണണമെന്ന് റിപ്പോർട്ട്
ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ ഇന്നലെ തന്നെ കണ്ണൂരിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ആവശ്യമെങ്കിൽ റോഡ് മാർഗം യാത്ര ചെയ്യാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രധാനമന്ത്രി സഞ്ചരിക്കേണ്ട എയർ ഇന്ത്യ വൺ വിമാനം ഇന്ന് കണ്ണൂരിലെ റൺവേയിൽ പരീക്ഷണ ലാൻഡിങ് നടത്തും. ഹെലികോപ്റ്ററുകൾ കൽപറ്റയിലെ എസ്കെഎംജെ സ്കൂൾ മൈതാനത്തായിരിക്കും ഇറക്കുക. കൽപറ്റ റെസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം റോഡ് മാർഗമാകും പ്രധാനമന്ത്രി ദുരന്തമേഖലയിലേക്കു പോകുക എന്നാണ് റിപ്പോർട്ട്. സുരക്ഷയുടെ ഭാഗമായി ഹെലികോപ്റ്ററുകൾ ഇന്നലെ ഈ ഭാഗത്തുകൂടി പറന്നു വ്യോമനിരീക്ഷണം നടത്തിയിരുന്നു.
Also Read: 500 വർഷങ്ങൾക്ക് ശേഷം നാഗ പഞ്ചമിയിൽ 5 രാജയോഗം; ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി!
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കേരളത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർനന്നായിരിക്കും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്. തുടർന്ന് ഇരുവരും വയനാട്ടിലേക്കു പ്രധാനമന്ത്രിയെ അനുഗമിക്കുമെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി വിമാനത്താവളത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു.
Also Read: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം!
വയനാട്ടിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകഴിഞ്ഞ് 3:40 ന് കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3:45 ന് ഡൽഹിയിലേക്കു മടങ്ങും എന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൽപറ്റ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സുരക്ഷാവലയത്തിലാണ് കൽപറ്റ എസ്കെഎംജെ സ്കൂളിലെ ഹെലിപാഡും പരിസരവും. കൽപറ്റയിൽ നിന്ന് മേപ്പാടിയിലേക്കുള്ള റോഡിലെ കുഴികളടയ്ക്കലുമെല്ലാം തകൃതിയായി നടന്നു. ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിലെ ചിലർ ഇന്നു കൽപറ്റയിലെത്തുമെന്നും റിപ്പോർട്ടുണ്ട്.പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തെ വളരെയധികം പ്രതീക്ഷയോടെയാണ് കേരളം നോക്കുന്നത്. വൻ ദുരന്തം നേരിട്ട വയനാടിനായി കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.