Myanmar Military Coup: 12 പ്രക്ഷോഭകാരികൾ കൂടി കൊല്ലപ്പെട്ടു; ജനാധിപത്യം ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യയും യുഎസും മറ്റ് സഖ്യ രാജ്യങ്ങളും
മ്യാന്മറിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ക്വാഡ് സമ്മിറ്റിൽ തീരുമാനിച്ചു. മാണ്ടാലയിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന കുത്തിയിരിപ്പ് സമരത്തിന് നേരെ ഉണ്ടായ വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു.
Yangon: മ്യാന്മാറിൽ (Myanmar) പ്രതിഷേധവുമായി രംഗത്തെത്തിയ 12 പ്രക്ഷോഭകാരികൾ കൂടി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. അതെ സമയം മ്യാന്മറിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കളും പങ്കെടുത്ത ക്വാഡ് സമ്മിറ്റിൽ തീരുമാനിച്ചു.
ശനിയാഴ്ച്ച 1988 ൽ മിലിട്ടറി (Military) ഭരണ സമയത്ത് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അനുസ്മരണം പ്രക്ഷോഭക്കാരികൾ നടത്തിയിരുന്നു. ഈ വിദ്യാഥിയുടെ മരണം അന്ന് സൈനിക ഭരണ കൂടത്തിനെതിരെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോൾ നടത്തിയ അനുസ്മരണത്തിൽ പ്രകോപിതരായ പൊലീസുകാർ നടത്തിയ വെടിവെയ്പ്പിൽ 6 പേരാണ് കൊല്ലപ്പെട്ടത്.
കൂടാതെ പ്യയിലും യാങ്‌നോനിലും നടന്ന വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. മാണ്ടാലയിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന കുത്തിയിരിപ്പ് സമരത്തിന് നേരെ ഉണ്ടായ വെടിവെയ്പ്പിൽ 3 പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ എത്തിച്ച ആംബുലൻസും ആദ്യം കടത്തി വിടാൻ പോലിസുകാർ തയ്യാറായില്ലെന്നും പിന്നീട് അനുവദിച്ചെന്നും പ്യയിലെ ഒരു പ്രക്ഷോഭക്കാരി (Protestor) പറഞ്ഞു.
പക്ഷെ ആംബുലൻസിന് അനുവാദം കിട്ടി പരിക്കേറ്റയാളുടെ അടുത്തേക്ക് ചികിത്സ സൗകര്യം എത്തിച്ചപ്പോഴേക്കും ആൾ മരിച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ, യുഎസ് (US), ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ മ്യാന്മറിൽ ജനാധിപത്യം തിരിച്ച് കൊണ്ട് വരാൻ കഠിനമായി പരിശ്രമിക്കുമെന്ന് അറിയിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ മരണവിവരങ്ങൾ പുറത്ത് വന്നത്.
ALSO READ: Father sentenced to 212 years in Jail: കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് 212 വർഷം തടവ് ശിക്ഷ
2021 ഫെബ്രുവരി 1ന് മ്യാന്മാറിന്റെ (Myanmar) ഭരണം സൈന്യം ഏറ്റെടുത്തതിന് ശേഷം ഏകദേശം എഴുപത്തിൽ കൂടുതൽ പ്രക്ഷോഭകാരികളാണ് കൊല്ലപ്പെട്ടതെന്ന് അസ്സിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്‌സ് അഡ്വക്കസി ഗ്രൂപ്പ് പറഞ്ഞു.
ശനിയാഴ്ച 1988 ൽ കൊല്ലപ്പെട്ട ഫോൺ മൗ എന്ന വിദ്യാർത്ഥിയുടെ അനുസ്മരണം നടത്തണമെന്ന് വൻ തോതിൽ സാമൂഹ്യ മാധ്യമങ്ങളിൽ ആവശ്യം ഉയര്ന്നിരുന്നു. 1988ൽ ഫോൺ മൗവിന്റേയും മറ്റൊരു വിദ്യാര്ഥിയുടെയും മരണത്തെ തുടർന്ന് മ്യാന്മറിൽ വൻ പ്രക്ഷോഭം ഉണ്ടായിരുന്നു. ആ പ്രക്ഷോഭം അടിച്ചർത്താൻ അന്നത്തെ സൈനിക ഭരണകൂടം ഏകദേശം 3000 പേരെയാണ് കൊന്നൊടുക്കിയത്.
1962 ൽ ആരംഭിച്ച സൈനിക ഭരണകൂടം നേരിട്ട ഏറ്റവും വല്യ പ്രതിസന്ധിയായിരുന്നു 1988 ലെ പ്രക്ഷോഭം. അന്ന് ആ ക്യാമ്പയിൻ 8-8-88 എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആ വര്ഷം അഗസ്റ്റിലായിരുന്നു പ്രക്ഷോഭം രൂക്ഷമായത്. ആ പ്രക്ഷോഭത്തിനിടയിലാണ് Aung San Suu Kyi ജനാധിപത്യത്തിന്റെ വക്താവായി ഉയർന്ന് വന്നത്. അതിന് ശേഷം 20 വര്ഷങ്ങളോളം Aung San Suu Kyi തടവിലായിരുന്നു.
2008 ലാണ് Aung San Suu Kyi യെ മോചിപ്പിച്ചതും 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ Aung San Suu Kyi യുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വിജയിക്കുകയും ചെയ്‌തു. പിന്നീട് വീണ്ടും 2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ വീണ്ടും Aung San Suu Kyi യുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയെ തെരഞ്ഞെടുത്തു. എന്നാൽ ഫെബ്രുവരി ഒന്നിന് Aung San Suu Kyi യെ തടവിലാക്കി കൊണ്ട് സൈന്യം വീണ്ടും ഭരണം ഏറ്റെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...