Washington: മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ Aung San Suu Kyiയോട് സംസാരിക്കണമെന്ന യുഎസ് (US) സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ആവശ്യം മ്യാൻമർ സൈന്യം (Myanmar Military) തിങ്കളാഴ്ച തള്ളി. “ഞങ്ങൾ ബർമയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിന്തുണച്ച് സമാധാനപരമായി പ്രതിഷേധിക്കുന്നതുൾപ്പടെയുള്ള സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെ പിന്തുണയ്ക്കുമെന്നും" സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
അതേസമയം, നിരവധി രാജ്യങ്ങൾ മ്യാൻമറിലെ സൈനിക ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ മ്യാൻമർ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക സെഷൻ വിളിച്ച് ചേർക്കുമെന്ന് യുഎൻ (United Nations)മനുഷ്യാവകാശ സമിതി അറിയിച്ചു. തടവിലാക്കപ്പെട്ട സിവിലിയൻ നേതാവ് Aung San Suu Kyi യെയും മറ്റ് നേതാക്കളെയും പറ്റിയുള്ള വിവരങ്ങൾ മ്യാന്മാർ സൈന്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.
സൈനിക അട്ടിമറിക്കെതിരെ (Military Coup) ശനിയാഴ്ച്ച മുതൽ പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ എത്തിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ വെള്ളിയാഴ്ചയോടെ ട്വിറ്ററും (Twitter) ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തു. നേരത്തെ ഫേസ്ബുക്കും (Facebook) ഭാഗികമായി ബാൻ ചെയ്തിരുന്നു. ഇതിനെ തുടർന്ന് പതിനായിര കണക്കിന് ആളുകളാണ് സൈനിക അട്ടിമറിയെ അപലപിച്ച് കൊണ്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ALSO READ: Myanmar: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് Internet Service പുനഃസ്ഥാപിച്ചു
സൈനിക അട്ടിമറിയെ അപലപിച്ച് കൊണ്ടുള്ള പ്രതിഷേധം അതിശക്തമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ മ്യാൻമറിലെ ഇന്റർനെറ്റ് (Internet)സർവീസുകൾ പൂർണമായും നിർത്തിവെച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് വീണ്ടും ജനങ്ങൾ പ്രതിഷേധവുമായി എത്തിയതോടെ നിർത്തി വെച്ചിരുന്ന ഇന്റർനെറ്റ് സർവീസുകൾ ഞായറാഴ്ച്ചയോടെ പുനഃസ്ഥാപിച്ചു.
ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു.
നിരവധി വിമർശനങ്ങൾ ഉണ്ടായതിനെ തുടർന്ന്, മ്യാൻമറിന്റെ ആർമി ചീഫ് ജനറൽ മിൻ ആംഗ് ഹ്ലെയ്ംഗ്, വോട്ടർ തട്ടിപ്പ് നടന്നത് കൊണ്ടാണ് ജനാധിപത്യ നേതാക്കളെ നീക്കം ചെയ്‌തതെന്നും, തെരഞ്ഞെടുപ്പിന് (Myanmar Election) ശേഷം അധികാരം തിരികെ നൽകുമെന്നും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...