Myanmar Military Coup: സൈന്യം എഴുപതിലേറെ പേരെ കൊന്നൊടുക്കി; മരിച്ചതിലേറെയും യുവാക്കൾ: UN മനുഷ്യാവകാശ വിദഗ്ദ്ധൻ
മ്യാന്മറിൽ സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം കൊന്നൊടുക്കിയത് എഴുപത്തിലേറെ പേരെയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിദഗ്ദ്ധനായ തോമസ് ആൻഡ്രൂസ് അറിയിച്ചു.
Yangon: മ്യാന്മറിൽ (Myanmar)സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം കൊന്നൊടുക്കിയത് എഴുപത്തിലേറെ പേരെയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (United Nations) മനുഷ്യാവകാശ വിദഗ്ദ്ധനായ തോമസ് ആൻഡ്രൂസ് അറിയിച്ചു. ജനീവയിലെ ഹ്യൂമൻ റൈറ്സ് കൗൺസിലിനോടാണ് തോമസ് ആൻഡ്രൂസ് ഈ വിവരം അറിയിച്ചത്. മാത്രമല്ല മരിച്ചവരിലേറെയും 25 വയസ്സിൽ താഴെ പ്രായം വരുന്ന യുവാക്കളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യതത്വത്തിന് എതിരായ കൊലപാതകങ്ങളും, പീഡനങ്ങളും, ദ്രോഹങ്ങളുമായി സൈനിക ഭരണകൂടം രാജ്യത്ത് നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക ഭരണം നിലവിൽ വന്നതിന് ശേഷം നിയമനുസൃതം അല്ലാതെ രണ്ടായിരത്തിലധികം ആളുകളെ തടവിലാക്കിയിട്ടുണ്ട്. ഓരോ ദിവസം കഴിയും തോറും പ്രക്ഷോഭക്കാരികൾക്ക് (Protestors)എതിരെയുള്ള സൈന്യത്തിന്റെ അക്രമവാസന കൂടിവരികയാണെന്നും തോമസ് ആൻഡ്രൂസ് പറഞ്ഞു.
ALSO READ: Covid 19 മഹാമാരിയിൽ നിന്ന് റോഹിൻഗ്യൻ അഭയാർത്ഥികളെ സംരക്ഷിക്കുന്നതിൽ തങ്ങൾ വിജയിച്ചുവെന്ന് Bangladesh
ഇതിനൊക്കെ തെളിവായി പൊലീസുകാർ പ്രക്ഷോഭകാരികളെയും, ആരോഗ്യ പ്രവർത്തകരെയും, കൂടെ എത്തിയവരെയും അതിക്രൂരമായി മർദിക്കുന്ന വീഡിയോകൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത് കൂടാതെ പോലീസിന്റെ അക്രമങ്ങൾക്ക് ശേഷമുള്ള അവസ്ഥയുടെ വിഡിയോകളും ഉണ്ടെന്നും അതിൽ പ്രക്ഷോഭക്കാരിലാളുടെ തലയിൽ വെടിയേറ്റ വീഡിയോകളും, മരിച്ചവരെ പട്ടാളക്കാർ വലിച്ച് കൊണ്ട് പോകുന്ന വീഡിയോകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് നടന്ന ചർച്ചയിൽ ഐക്യരാഷ്ട്ര സംഘടന (United Nations) എല്ലാ രാജ്യങ്ങളോടും സമാധാനായി പ്രതിഷേധം നടത്തുന്ന പ്രക്ഷോഭകാരികള്ക്കെതിരെ അക്രമം അഴിച്ച് വിടാതിരിക്കാനും ജനാധിപത്യ ഭരണം തിരിച്ച് കൊണ്ട് വരാനും സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. മ്യാന്മറിന്റെ സൈന്യവുമായി കൂടുതൽ ബന്ധമുള്ള റഷ്യയും ചൈനയും അനുരഞ്ജനത്തിന് ശ്രമിക്കാമെന്ന് അറിയിച്ചെങ്കിലും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച പ്രതിഷേധവുമായി രംഗത്തെത്തിയ ഇരുനൂറിലധിയകം യുവ പ്രക്ഷോഭക്കാരികളെ മ്യാന്മാർ (Myanmar) സൈനിക ഭരണകൂടം തിങ്കളാഴ്ച്ച തടഞ്ഞ് വെച്ചിരുന്നു. തിങ്കളാഴ്ച്ച രാത്രിയോടെ സൈനിക ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് യാങ്കോണിൽ പ്രക്ഷോഭക്കാരികളെ തടഞ്ഞ് വെച്ചത്. തടഞ്ഞ് വെച്ചവരെ ഉടനടി തന്നെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുണൈറ്റഡ് നേഷൻസ് അറിയിച്ചിരുന്നു.
ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചത്. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.
ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. കഴിഞ്ഞ 27 ദിവസമായി പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു.
തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...