സിയോള്‍: കൊറിയൻ യുദ്ധം അവസാനിപ്പിക്കാനും യുദ്ധത്തിൽ വേർപെട്ട കുടുംബങ്ങളുടെ ഒത്തുചേരലിന് സാഹചര്യമൊരുക്കാനും ഉത്തര-ദക്ഷിണ കൊറിയൻ രാഷ്ട്രതലവൻമാരുടെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂണ്‍ ജേ ഇന്നുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ നടത്തിയ  സമാധാന ഉച്ചകോടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് വടക്കന്‍ കൊറിയ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ആണവ നിരായുധീകരണമാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വെയ്ക്കുന്നതെന്നും അടുത്ത ഒരു വര്‍ഷത്തിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഇരു രാഷ്ട്രങ്ങളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.


'ഒരു പുതിയ ചരിത്രത്തിന് ഇവിടെ തുടക്കമാകുന്നു'വെന്ന് സൂചിപ്പിച്ചാണ് കിം ദക്ഷിണ കൊറിയന്‍ പ്രവിശ്യയിലേക്ക് കടന്നത്‌. 1953നു ശേഷം ദക്ഷിണ കൊറിയിലേക്ക് പ്രവേശിക്കുന്ന  ആദ്യ ഉത്തര കൊറിയൻ നേതാവാണ് കിം.


ഉത്തര-ദക്ഷിണ കൊറിയകളുടെ അതിർത്തിപ്രദേശത്തു വെച്ച് നടന്ന ഉച്ചകോടിയിലേക്ക് ഒരു കറുപ്പ് ലിമോസിനിൽ കിം ജോങ് ഉൻ എത്തിച്ചേരുകയായിരുന്നു. കിം ജോങ് ഉന്നിനെ വരവേൽക്കാർ ദക്ഷിണ കൊറിയ ചുവപ്പു പരവതാനി വിരിച്ച് തയ്യാറായി നിന്നിരുന്നു.