ലാഹോര്‍: ഡോവല്‍ സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയുടെ നയങ്ങളെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍ട്ടിക്കിള്‍  370 പിന്‍വലിച്ചതിന് ശേഷം പാകിസ്ഥാന്‍ രൂപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി കുഴിച്ചുമൂടിയെന്ന് ഖുറേഷി വിമര്‍ശിച്ചു. 


ആഗസ്റ്റ് 6ന് രൂപീകരിച്ച ഉന്നതാധികാരസമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേര്‍ന്നത്. കശ്മീര്‍ പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഖുറേഷി പറഞ്ഞു.


നേരത്തെ മോദി ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയ നടപടിയെ കുറിച്ചുള്ള ലേഖനത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു.


പകല്‍വെളിച്ചത്തില്‍ സുതാര്യതയെക്കുറിച്ച് പറയുകയും ഇരുട്ടില്‍ അങ്ങേയറ്റം ബലാല്‍ക്കാരമായ രീതിയില്‍ കശ്മീരിന്‍റെ പരമധികാരം എടുത്തുകളയുകയുമാണ് മോദി ചെയ്തതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.