New Delhi: ഭൂപട വിഷയത്തില്‍ വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് വീണ്ടും പ്രകോപനം ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാര-വിദ്യാഭ്യാസ രംഗത്ത് പുതുക്കിയ ഭൂപടം പ്രചരിപ്പിക്കാനാണ് നേപ്പാളി(Nepal)ന്‍റെ ശ്രമം.


COMMERCIAL BREAK
SCROLL TO CONTINUE READING

നേപ്പാള്‍;പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം;ഭരണ കക്ഷിയിലെ തമ്മിലടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബധിച്ചെന്ന് ആക്ഷേപം!


പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം തന്നെ അച്ചടിച്ച്‌ വന്നിരിക്കുന്നത് പുതിയ ഭൂപടമാണ്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം തന്നെ അച്ചടിക്കുമെന്ന് നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്റിയാല്‍ അറിയിച്ചു.  പാഠഭാഗത്തിനു ആമുഖം തയാറാക്കിയിരിക്കുന്നത് വിദ്യാഭാസ മന്ത്രി തന്നെയാണ്.


നേപ്പാള്‍ ഭരണകക്ഷിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശം;ഒലി മന്ത്രിസഭയില്‍ അഴിച്ച്പണി വേണം!


ഇന്ത്യ(India)jയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങളാണ് നേപ്പാള്‍ തങ്ങളുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ മൂന്നു ഭാഗങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാള്‍ തിരികെ കൊണ്ടുവരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി (KP Sharma Oli) വെല്ലുവിളിച്ചിരുന്നു.


നേപ്പാളില്‍ ഭരണകക്ഷിയില്‍ മാത്രമല്ല പ്രതിപക്ഷത്തും ഭിന്നത;'ഡോവല്‍ എഫക്റ്റ്'..?


ഉത്തരാഖണ്ഡിലുള്ള ഈ മൂന്നു ഭാഗങ്ങള്‍ തങ്ങളുടേതാക്കി പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്‍റില്‍അധോസഭയായ ജനപ്രതിനിധി സഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്. 1800 കിലോമീറ്ററാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ പങ്കിടുന്ന അതിര്‍ത്തി.