നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി നിര്‍ണ്ണായക വഴിത്തിരിവില്‍ എത്തിയിരിക്കുന്നു,
ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കപെടാതെ തുടരുകയാണ്,
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടിയുടെ കോ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെപി ശര്‍മ ഒലി രാജിവെയ്ക്കണം എന്ന്
ആവശ്യപെട്ട് നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പി.കെ ധഹലിന്റെയും,മാധവ് കുമാര്‍ നേപ്പളിന്റെയും നേതൃത്വത്തില്‍
ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നതാണ് ഭരണകക്ഷിയില്‍ ഭിന്നതയ്ക്ക് കാരണമായത്,രാജി ആവശ്യം പ്രധാനമന്ത്രി ശര്‍മ ഒലി തള്ളിക്കളയുകയും
തന്നെ അനുകൂലിക്കുന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു,ഭരണ കക്ഷിയുടെ നേതൃയോഗം ഇനിയും ചേരുന്നതിന് നേതാക്കളുടെ ഇടയിലെ
തര്‍ക്കം കാരണം കഴിഞ്ഞിട്ടില്ല,അതേസമയം നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നത ഒഴിവാക്കുന്നതിനായി ചൈന ഇടപെട്ടതായി വിവരം ഉണ്ട്.
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഭിന്നത ഒഴിവാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.ഇന്ത്യയ്ക്കെതിരെ നേപ്പാള്‍
നീങ്ങാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഭരണകക്ഷിയില്‍ ഭിന്നത ഉടലെടുത്തത്, അതേസമയം പാര്‍ട്ടിയിലെ ഭിന്നതയ്ക്ക് കാരണം ഇന്ത്യയാണെന്ന്
നേപ്പാള്‍ പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചെങ്കിലും ഈ ആരോപണം പി കെ ധഹല്‍ തള്ളിക്കളയുകയും പ്രധാനമന്ത്രിയുടെ രാജി ആവശ്യപെടുന്നത്
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതിനിടെ നേപ്പാളിലെ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്,പാര്‍ട്ടി അധ്യക്ഷന്‍ ഷേര്‍ ബഹാദൂര്‍ ദുബേയുടെ
നിലപാടുകള്‍ക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്,പാര്‍ട്ടിയുടെ ജെനറല്‍ കണ്‍വെന്‍ഷന്‍ നിശ്ചയിച്ച തീയതിയില്‍ നിന്ന് മാറ്റിവെയ്ക്കുന്നതിനും
സാധ്യതയുണ്ട്,കോവിഡ് കണക്കിലെടുത്ത് അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് ജെനറല്‍ കണ്‍വെന്‍ഷന്‍ നീട്ടിവെയ്ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
പാര്‍ട്ടിയിലെ പുനഃസംഘടനയുമായി ബന്ധപെട്ട് ദുബെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് രാം ചന്ദ്ര പൌദേലും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.
ദുബെ സീനിയര്‍ പോളിറ്റിക്കല്‍ അസംബ്ലി പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ് എന്ന് പൌദേല്‍ ആരോപിക്കുന്നു,ഈ സാഹചര്യത്തിലാണ് ജെനെറല്‍ കണ്‍വെന്‍ഷന്‍
നീട്ടിവെയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നേപ്പാളി കോണ്‍ഗ്രസില്‍ നടക്കുന്നത്,നേരത്തെ ഇന്ത്യന്‍ ഭൂ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി
പുറത്തിറക്കിയപ്പോള്‍ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ അനുകൂലിക്കുന്ന നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിച്ചത്.
അതേസമയം നേപ്പാളില്‍ ചൈന നടത്തുന്ന ഇടപെടലുകളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്,ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍
ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപെടുത്തിയിരുന്നു.
നേപ്പാളിലെ വിദ്യാര്‍ഥി സമൂഹം ചൈന തങ്ങളുടെ രാജ്യത്ത് നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു.
നിലവില്‍ നേപ്പാളില്‍ ഭരണം സ്തംഭിച്ച അവസ്ഥയിലാണ്,ഭരണ കക്ഷിയെ പിളര്‍ത്താന്‍ പ്രധാനമന്ത്രി ശര്‍മ ഒലി തന്നെ തയ്യാറെടുക്കുന്നതായാണ് വിവരം.
പ്രതിപക്ഷ പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ ഒലി നീക്കം നടത്തുകയുമാണ്,എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയിലും ഭിന്നത ഉടലെടുത്തിരിക്കുകയാണ്.
നേപ്പാളിലെ രാഷ്ട്രീയ ചലനങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്,കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം നേപ്പാളിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത്
നിന്നും ഉണ്ടാകുന്നതിനാണ് സാധ്യത,ഇപ്പോഴത്തെ സംഭവങ്ങള്‍ നേപ്പാളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് ഇന്ത്യ.