Kabul : പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ (Afghanistan)സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ (Taliban)അധികൃതർ അറിയിച്ചു. ദീർഘദൂര യാത്രകൾക്കാണ് വിലക്ക് അറിയിച്ചിരിക്കുന്നത്. ഇസ്‌ലാമിക് ഹിജാബ് ധരിച്ച സ്ത്രീകൾക്ക് മാത്രമേ യാത്രാസൗകര്യം നൽകാൻ പാടുള്ളൂവെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രൊമോഷൻ ഓഫ് വിർച്യു ആൻഡ് പ്രിവെൻഷൻ ഓഫ് വൈസ് മന്ത്രാലയമാണ് പുതിയ നിദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. 45 മൈലിലധികം (72 കിലോമീറ്റർ) യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അടുത്ത കുടുംബാംഗങ്ങൾ ഒപ്പമില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് മന്ത്രാലയ വക്താവ് സദേഖ് അകിഫ് മുഹാജിർ പറഞ്ഞു. മാത്രമല്ല ഒപ്പമുള്ള കുടുംബാംഗം പുരുഷൻ ആയിരിക്കണമെന്നും, അടുത്ത ബന്ധുവായിരിക്കണമെന്നും നിർബന്ധമാണ്.


ALSO READ: Taliban : അഫ്ഗാനിസ്ഥാനിൽ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രധാന്യം നൽകുന്ന ടിവി ഷോകൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ


പുതിയ നിർദ്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.  വനിതാ അഭിനേതാക്കളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള  നാടകങ്ങളും സോപ്പ് ഓപ്പറകളും പ്രദർശിപ്പിക്കുന്നത് നിർത്താൻ മന്ത്രാലയം അഫ്ഗാനിസ്ഥാനിലെ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ടതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.


ALSO READ: Afganistan Famine : അഫ്ഗാനിസ്ഥാനിൽ കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് ഐക്യ രാഷ്ട്ര സഭ


നേരത്തെ ഓഗസ്റ്റിൽ അഫ്ഗാന്റെ ഭരണം പിടിച്ചടക്കിയപ്പോൾ രാജ്യം പഴയത് പോലെ ആകില്ല, സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉറപ്പാക്കാനാകുമെന്ന് താലിബാൻ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ താലിബാന്റെ നീക്കങ്ങൾ ഈ പറഞ്ഞതിന് വിപരീതമായിട്ടാണ് സംഭവിക്കുന്നത്. 


ALSO READ: Afganistan Issue : അഫ്ഗാനിസ്ഥാനിൽ ഗുരുതരമായി തീവ്രവാദ ഭീഷണി തുടരുന്നുവെന്ന് ഇന്ത്യ


ഇവ കൂടാതെ വാർത്ത പരിപാടികളിൽ വനിത അവതാരകർ ഹിജാബ് ധരിക്കണമെന്നും അഫ്ഗാൻ മാധ്യമകാര്യ മന്ത്രാലയത്തിന്റെ നിർദേശം നൽകിയിരുന്നു . പ്രവാചകൻ മുഹമ്മദിനെയോ മറ്റ് ആദരണീയ വ്യക്തികളെയോ കാണിക്കുന്ന സിനിമകളോ പരിപാടികളോ സംപ്രേക്ഷണം ചെയ്യരുതെന്നും മന്ത്രാലയം ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.