New York: അഫ്ഗാനിസ്ഥാനിൽ (Afganistan) ഗുരുതരമായ തീവ്രവാദ (Terrorrism) ഭീഷണി തുടരുകയാണ് ഇന്ത്യ (India) ഐക്യരാഷ്ട്ര സഭയിൽ (United Nations) പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ തീവ്രവാദത്തിന് അവസരം നൽകില്ലെന്ന് താലിബാൻ (Taliban) മുമ്പ് പറഞ്ഞിരുന്നു. ഇതിന് ഊന്നൽ നൽകി കൊണ്ടാണ് അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും തീവ്രവാദ ഭീഷണി തുടരുന്നുവെന്ന് ഇന്ത്യ പറഞ്ഞത്.
അഫ്ഗാനിസ്ഥാനെ കുറിച്ച് സംസാരിക്കാൻ ചേർന്ന് യുഎൻഎസ്സി യോഗത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യൻ അംബാസിഡറായ ടി എസ് തിരുമൂർത്തിയാണ് ഇത് പറഞ്ഞത്. നിർണായകവും ഉടനടി തീരുമാനം എടുക്കേണ്ടതുമായ നിരവധി വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളുടെ പരിധി സുരക്ഷാ കൗൺസിൽ പ്രമേയം 2593 വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിൽ (Jammu Kashmir) പാകിസ്ഥാൻ (Pakistan) അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിയണമെന്ന് ഇന്ത്യ (India) ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകം ആണെന്നും ഇന്ത്യ പാകിസ്താനോട് വ്യക്തമാക്കി. ജമ്മു കശ്മീരിലെ പാക് അധിനിവേശ പ്രദേശങ്ങളിൽ നിന്നും പാക്കിസ്ഥാൻ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: China | ഡാലിയൻ നഗരത്തിൽ ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്
യുഎൻ സുരക്ഷ കൗൺസിലാണ് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. യുഎൻ സുരക്ഷ കൗൺസിലെ ഇന്ത്യൻ പ്രതിനിധിയായ ഡോ. കാജൽ ഭട്ടാണ് പാകിസ്ഥാൻ ജമ്മു കാശ്മീരിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. വിഷയത്തിൽ പാകിസ്ഥാൻ പ്രതിനിധി ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യൻ അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ഇന്ത്യ നടപടികൾ സ്വീകരിക്കുന്നത് തുടരുമെന്ന് ഇന്ത്യ യോഗത്തിൽ വ്യക്തമാക്കി. ഭീകരവാദം, അക്രമം, വിദ്വേഷം എന്നിവയില്ലാതെ യോഗങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ടെന്നും, ഇന്ത്യൻ പ്രതിനിധി യോഗത്തിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...