സോള്‍: യുഎസില്‍ മുഴുവനായി എത്താവുന്ന തരത്തിലുള്ള ആണവായുധങ്ങള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്നും ഇക്കാര്യം വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് യുഎസ് ആക്രമണത്തിന് മുതിരാത്തത് എന്നും പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.  പുതുവര്‍ഷത്തോട് അനുബന്ധിച്ച്‌ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാലിസ്റ്റിക് മിസൈലുകളുടെയും അണ്വായുധങ്ങളുടെയും വന്‍തോതിലുള്ള നിര്‍മ്മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും രാജ്യ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്ന വേളയില്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളുവെന്നും കിം പറഞ്ഞു.


അതേസമയം, ദക്ഷിണ കൊറിയയില്‍ വെച്ച്‌ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ ഉത്തര കൊറിയയുടെ ടീമിനെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കിം കൂട്ടിച്ചേര്‍ത്തു. ഒളിംപിക്സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ ജനങ്ങളുടെ ഐക്യം കാണിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നതെന്നും ഒളിംപിക്സ് വന്‍ വിജയമാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.