സാധാരണ മൃഗശാലയിൽ മൃഗങ്ങളെയാണ് ഇരുമ്പ് കൂടുകളിൽ അടച്ചിടുക. ഇത് കൃത്യമായി പൂട്ടുകയും ചെയ്യും. എന്നാൽ ഇതിന് വിപരീതമായി മനുഷ്യരെ കൂട്ടിൽ അടച്ചിടുകയും മൃഗങ്ങളെ സ്വതന്ത്രമായി വിഹരിക്കാൻ വിടുകയും ചെയ്യുന്ന ഒരു മൃഗശാല ലോകത്തുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനയിലെ ചോങ്‌കിംഗ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ലേഹെ ലെഡു വന്യജീവി മൃഗശാലയാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. മൃഗങ്ങൾക്ക്  ഇവിടെ സ്വതന്ത്രമായി നടക്കാം.


ALSO READ: ഇരതേടി മൂന്ന് കടുവകൾ താറാവിന് പിന്നാലെ....ഒടുവിൽ സംഭവിച്ചത്!


2015 ലാണ് ലെഹെ ലെഡു മൃഗശാല സന്ദർശകർക്കായി തുറന്ന് കൊടുത്തത്. ഇവിടെ വിനോദസഞ്ചാരികൾക്ക് സ്വന്തം കൈകൊണ്ട് മൃഗങ്ങൾക്ക് ഭക്ഷണവും നൽകാം. മനുഷ്യരുമായുള്ള കൂടുകൾ മൃഗങ്ങളുള്ള സ്ഥലത്തേക്ക് എത്തിക്കാൻ പ്രത്യേകം സംവിധാനമുണ്ട്.


സന്ദർശകർക്ക് ഏറ്റവും വ്യത്യസ്തവും ആവേശകരവുമായ അനുഭവം നൽകാനാണ് ഇത്തരമൊരു സംവിധാനം എന്ന് മൃഗശാലയുടെ രക്ഷാധികാരികൾ പറയുന്നു.മൃഗശാലയിലെ സുരക്ഷ സംബന്ധിച്ച് സന്ദർശകർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.


ALSO READ: Ukrain- Russia Conflict: 'മഹത്തായ' നേട്ടം കൈവരിക്കും വരെ യുക്രൈൻ യുദ്ധം തുടരുമെന്ന് പുടിൻ


 


കൂടുകളും മൃഗങ്ങളും ക്യാമറകളുടെ സഹായത്തോടെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. അസ്വഭാവികമായി എന്തുണ്ടായാലും ഉടൻ അധികൃതർ സ്ഥലത്തെത്തും. നിരവധി പേരാണ് ലെഹെ ലെഡു കാണാൻ എത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.