Washington : ഒമിക്രോൺ (Omicron)  കോവിഡ് വകഭേദം (Covid Variant) മൂലമുള്ള രോഗബാധ പ്രതിരോധിക്കാനും, വകഭേദത്തിന്റെ ജീനോം കണ്ടെത്താനുള്ള ശ്രമങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ് ലോക രാജ്യങ്ങൾ. കോവിഡ് ഡെൽറ്റ വകഭേദത്തിൽ നിന്ന് കരകയറുന്ന രാജ്യങ്ങൾക്ക് വൻ തിരിച്ചടിയായി ആണ് പുതിയ ഒമിക്രോൺ കോവിഡ് വകഭേദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൗത്ത് ആഫ്രിക്കയിൽ കഴിഞ്ഞ ആഴ്ച കണ്ടെത്തിയതിന് വളരെ മുമ്പ് തന്നെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ വ്യാപിക്കാൻ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ രോഗബാധ സ്ഥിരീകരിച്ചതിനെ 72 മണിക്കൂറുകൾക്കുള്ളിൽ തന്നെ ബെൽജിയം, ഹോങ് കോങ്, ഇസ്രായേൽ എന്നിവിടങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.


ALSO READ: Omicron | പരിഭ്രാന്തരാകേണ്ടതില്ല, പ്രതിരോധിക്കാൻ യുഎസ് സജ്ജമെന്ന് ബൈഡൻ


യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലും ഇതിനോടകം തന്നെ രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ചിരുന്നു അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ ഇനിയും ഒമിക്രോൺ മൂലമുള്ള രോഗബാധ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 


ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു


ആഗോളതലത്തിൽ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ അന്തരാഷ്ട്ര യാത്രക്കാർക്ക് പരിശോധനയും, നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. എന്നാൽ ഒമിക്രോൺ ഇതിനോടകം തന്നെ ഇന്ത്യയിൽ എത്തിയിട്ടുണ്ടാകുമെന്നും, കണ്ടെത്താൻ വൈക്കുന്നതാകും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.


ALSO READ: Omicron Covid Variant | ഓസ്ട്രേലിയയിലും ഒമിക്രോൺ വകഭേദം; ലോകം വീണ്ടും ആശങ്കയിൽ


 ഒമിക്രോണിൽ (Omicron) പരിഭ്രാന്തി വേണ്ടെന്ന് യുഎസ് പ്രസിഡന്റ് (US President) ജോ ബൈഡൻ. പുതിയ വകഭേദം ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ബൈഡൻ (Joe Biden) പറഞ്ഞിരുന്നു. നിലവിൽ ലോക്ക്ഡൗൺ (Lockdown) ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  


ലോക്ക്ഡൗണോ കൂടുതൽ യാത്രാ നിരോധനങ്ങളോ ഏർപ്പെടുത്താതെ തന്നെ ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ നിലവിൽ യുഎസിന് സാധിക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. ആളുകള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ വ്യാപനം നിയന്ത്രിക്കാൻ സാധിക്കും. 2 ഡോസ് വാക്സിൻ എടുത്തിട്ടും പുതിയ വകഭേദത്തെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും വാക്സിൻ എടുക്കാത്തവരാണെങ്കിൽ ആദ്യം അത് സ്വീകരിക്കുവെന്നും ബൈഡൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.