ലോകം നിറയെ ആരാധകരുള്ള കൊറിയൻ ബാൻഡായ ബിടിഎസിലെ മറ്റ് അംഗങ്ങളും ഈ വർഷം തന്നെ സൈനിക സേവനത്തിനിറങ്ങുമെന്ന് സൂചന. നിലവിൽ സൈനിക സേവനം ആരംഭിച്ചുകഴിഞ്ഞവരാണ് ബാൻഡിലെ ജിൻ, ജെ–ഹോപ് എന്നീ അംഗങ്ങൾ. ശേഷിക്കുന്ന ജിമിൻ, ആർഎം, സുഗ, വി, ജംഗൂക് എന്നിവരും ഉടൻ തന്നെ സൈന്യത്തിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘാംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെയാണ് അംഗങ്ങൾ സൈനികസേവനത്തിനിറങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഇനിയും തീരാത്ത കൗതുകം! ടൈറ്റാനിക്ക് കാണാൻ മനുഷ്യൻ ഇനിയും ആഴക്കടൽ താണ്ടുമോ ?


ദക്ഷിണ കൊറിയയിലെ നിയമ പ്രകാരം 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും രണ്ടുവര്‍ഷം മിലിട്ടറി സേവനം ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഇതിനു വേണ്ടിയാണ് ബിടിഎസ് ബാൻഡ് വേർപിരിഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ, ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ 18 മാസം നീളുന്ന തന്റെ സൈനിക സേവനം ആരംഭിച്ചിരുന്നു. ഫെബ്രുവരിയോടെ ജെ–ഹോപ്പും സൈന്യത്തിൽ‌ ചേർന്നു. 2025നു മുൻപ് എല്ലാം അംഗങ്ങളും നിയമപ്രകാരമുള്ള സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് ബാൻഡ് പുനരുജ്ജീവിപ്പിക്കാനാണു പദ്ധതി.