ഇസ്ലാമാബാദ്: ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 'ചൈനീസ് ഉപ്പ്' എന്നറിയപ്പെടുന്ന അജീനോമോട്ടോ പാകിസ്ഥാനില്‍ നിരോധിച്ചു. പാക് സുപ്രീംകോടതിയാണ് അജീനോമോട്ടോ നിരോധന ഉത്തരവിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണ സാധനങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് അജീനോമോട്ടോ ഉപയോഗിക്കുന്നത്. ആരോഗ്യപരമായി ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കി. ഈ പ്രശ്നം ക്യാബിനറ്റില്‍ അവതരിപ്പിക്കാനായി പാക്‌ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


നിലവില്‍ കിഴക്കന്‍ പഞ്ചാബ്, വടക്കു പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുങ്ക്വ, തെക്കന്‍ സിന്ധ് മേഖലകളില്‍ അജീനോമോട്ടോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.