2 ഇന്ത്യന്‍ വിമാനം തകര്‍ത്തു, ഒരു പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാന്!!
പുല്‍വാമ ഭീകരാക്രമണത്തിന്റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
അതിര്‍ത്തിയില്‍ പാക് പ്രകോപനം ഇതു വരെ അവസാനിച്ചിട്ടില്ല. രാവിലെ, 3 പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. അതില്‍ ഒരു വിമാനം, ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. ലാഭ് സെക്ടറില്‍ എഫ് - 16 വിമാനമാണ് ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടത്.
അതേസമയം, പുതിയ ആരോപണവുമായി പാക്കിസ്ഥാന് രംഗത്ത്!!
ഇന്ത്യയുടെ 2 വിമാനം തകര്‍ത്തതായും ഒരു പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നുമാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ വാദം.
അതേസമയം, പാക്കിസ്ഥാന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍, പാക് വിമാനങ്ങള്‍ കണ്ടാലുടന്‍ വെടിവച്ചിടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.