കറാച്ചി: പനാമഗേറ്റ് കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അന്വേഷണത്തിന് ഉത്തരവ്. പാക് സുപ്രിംകോടതിയുടേതാണ് വിധി. കേസിൽ പ്രധാനമന്ത്രി പാർലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ മൂന്നുപേർ തുടരന്വേഷണത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ ഷെരീഫിനെ അയോഗ്യനാക്കണമെന്ന നിലപാടെടുത്തു. ഇതേത്തുടർന്നാണ് ഷെരീഫിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. 2016 നവംബർ മൂന്നുമുതൽ 2017 ഫെബ്രുവരി 23 വരെയാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. 


ഷരീഫും മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരും അന്വേഷണസംഘത്തിനു മുന്നില്‍ നേരിട്ട് ഹാജരാകണം. കേസില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന വാദം കോടതി നിരസിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും സ്വത്തുവിവരം മറച്ചുവെക്കുകയും ചെയ്തുവെന്ന ശരീഫിനെതിരായ പാനമ പേപേഴ്സ് വെളിപ്പെടുത്തലിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടരിക്കുന്നത്. 


അതേസമയം, അന്വേഷണ റിപ്പോർട്ട് എതിരായാൽ പ്രധാനമന്ത്രിയെ അയോഗ്യനാക്കുന്ന നടപടിയിലേക്ക് സുപ്രീം കോടതി കടക്കും. 1990 കളിൽ രണ്ടുതവണ പ്രധാനമന്ത്രി പദവിയിലിരുന്നപ്പോൾ നവാസ് ഷെരീഫും കുടുംബാംഗങ്ങളും ചേർന്ന് അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്നാണ് ആരോപണം.