ഹൂസ്റ്റണ്‍: ശുചിത്വമെന്ന ആശയത്തോടുള്ള തന്‍റെ പ്രതിബന്ധത ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ മോദിയുടെ ചെറിയൊരു പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.


ടെക്സാസിലെ ജോര്‍ജ്ജ് ബുഷ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്തുകൊണ്ട് നല്‍കിയ പൂച്ചെണ്ടില്‍ നിന്നും താഴെ വീണ പൂവ് എടുത്തു സുരക്ഷാ ഉദ്യോഗസ്ഥന് നല്‍കിയാണ്‌ പ്രധാനമന്ത്രി അമ്പരപ്പിച്ചത്. 


സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രനേതാക്കളുടെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ അത് പെറുക്കി മാറ്റുകയാണ് ചെയ്യുക. എന്നാല്‍ മോദി സ്വയം താഴെവീണ പൂവിനെ എടുത്തുമാറ്റുകയും അത് മറ്റുദ്യോഗസ്ഥരില്‍ അമ്പരപ്പുണ്ടാക്കുകയും ചെയ്തു. ഈ വീഡിയോ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


വീഡിയോ കാണാം:


 



 


ഇന്ത്യ പിന്തുടരുന്ന ശുചിത്വ മാതൃക പ്രധാനമന്ത്രി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയതായാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. 
 
ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് പ്രധാനമന്ത്രി ഹൂസ്റ്റണിലെത്തിയത്. മോദിയും ട്രംപും പങ്കെടുക്കുന്ന 'ഹൗഡി മോദി' പരിപാടി ഇന്ന് നടക്കും. 50,000 ഇന്ത്യന്‍ വംശജരേയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.