മെ​ക്സി​ക്കോ സി​റ്റി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്കോ​യി​ലെ ഒ​ക്‌​സാ​ക്ക സം​സ്ഥാ​ന​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​ട്ടേ​റെ നാ​ശ​ന​ഷ്ടം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല എങ്കിലും വളരെയധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് വാര്‍ത്ത‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ത​ല​സ്ഥാ​ന​മാ​യ മെക്സി​ക്കോ സി​റ്റി​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.2 തീവ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ഒ​ക്സാ​ക്ക സം​സ്ഥാ​ന​ത്തെ പി​നോ​തെ​പ ദെ​ഡോ​ൺ ലൂ​യി​സാ​ണ്. ഭൂ​ത​ല​ത്തി​ല്‍ നി​ന്ന് 24.6 കി​ലോ​മീ​റ്റ​ര്‍ താ​ഴെ​യാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.


മെ​ക്സി​ക്കോ സി​റ്റി ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭൂ​ച​ല​ന മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ആ​ക്ടി​വേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ വീ​ടി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. സു​നാ​മി ഭീ​ഷ​ണി​യി​ല്ലെ​ന്ന് യുഎസ് ദേശീയ കാലാവസ്ഥാ സേവന കേന്ദ്രം അ​റി​യി​ച്ചു. 


ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാണ് മെ​ക്സി​ക്കോ​യെ പി​ടി​ച്ചു കു​ലു​ക്കി​യ ഇരട്ട ഭൂ​ച​ല​നം ഉണ്ടായത്. ഈ ഭൂചലനത്തില്‍ നൂ​റോ​ളം പേ​ർ മ​രി​ച്ചി​രു​ന്നു.


കഴിഞ്ഞ വർഷം സെപ്റ്റംബർ 7ന് ഉണ്ടായ ഭൂകമ്പത്തില്‍ 96 പേർ കൊല്ലപ്പെട്ടിരുന്നു. ആ ഭൂകമ്പത്തിന്‍റെ തീവ്രത 8.2 ആയിരുന്നു.