ക്യൂബെക്ക്: കാനഡയിലെ ക്യൂബെക്ക് സിറ്റിയില്‍ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ക്യൂബെക്ക് സിറ്റിയിലെ സെന്റ് ഫോയി സ്ട്രീറ്റില്‍ ഇസ്‌ലാമിക് സെന്ററിലായിരുന്നു വെടിവെപ്പുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാര്‍ഥനക്ക് എത്തിയവര്‍ക്ക് നേരെ മൂന്നു തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമൻ ഓടി രക്ഷപ്പെട്ടതായി പ്രാദേശിക പത്രമായ ലീ സോലിൽ റിപ്പോർട്ട് ചെയ്തു. പള്ളിയിലും പരിസരത്തുമുള്ള ആളുകളെ ഒഴിപ്പിച്ച പൊലീസ് പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വെടിവെപ്പിൽ ദുഃഖം രേഖപ്പെടുത്തിയ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡാവു ഭീരത്വപരമായ നടപടിയെന്ന് ട്വീറ്റ് ചെയ്തു. 


പള്ളിയിൽ രാത്രി പ്രാർഥന നടക്കുന്ന സമയത്ത്​ തോക്കുധാരികളായ മൂന്ന്​ പേർ ഉള്ളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. സംഭവം നടക്കു​മ്പോൾ എകദേശം 40 പേർ പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ക്യൂബിക്​ സിറ്റിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.