റിയാദ്: സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുന്ന ബീച്ച് റിസോര്‍ട്ട് ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ പുതിയ കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ബീച്ച് റിസോര്‍ട്ടില്‍ സ്ത്രീകള്‍ക്ക് ബിക്കിനി ധരിക്കാനുള്ള അനുമതിയും ഉണ്ടാകും. പുരോഗമനപരമായ ഈ തീരുമാനത്തെ ഉള്‍ക്കൊള്ളാന്‍ തയാറാവുകയാണ് സൗദിയിലെ ജനങ്ങള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

'റെഡ് സീ റിസോര്‍ട്ട്' എന്ന പേരില്‍ സൗദിയുടെ തെക്കുവടക്കന്‍ പ്രദേശത്ത് സമുദ്രത്തോടു ചേര്‍ന്നാണ് ബീച്ച് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 


രാജ്യത്തെവിടെയും ബുര്‍ഖ ധരിച്ചു മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന നിയമം നിലവിലിരിക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ആഢംബര റിസോര്‍ട്ടുകളില്‍ എത്തുന്നത് കുറവാണ്. ഇതില്‍ മാറ്റമുണ്ടാക്കാനാണ് അന്തരാഷ്ട്ര നിലവാരത്തോടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്ന റിസോര്‍ട്ടിന് സൗദിയുടെ പുതിയ കിരീടാവകാശി അനുമതി നല്‍കിയത്.


ഇതിലൂടെ സൗദി അറേബ്യയും ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുവാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. അന്തരാഷ്ട്ര നിലവാരത്തിലുള്ള റിസോര്‍ട്ടിന് അനുമതി നല്‍കുന്നതോടെ ലോക ടൂറിസം മാപ്പില്‍ ഇടംപിടിയ്ക്കാനാണ് സൗദി അറേബ്യയുടെ ശ്രമം.


2035 ആകുന്നതോടെ ഒരു മില്ല്യണ്‍ സഞ്ചാരികളെയെങ്കിലും റിസോര്‍ട്ടില്‍ എത്തിക്കണമെന്നാണ് സൗദി സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ കേന്ദ്രീകരിക്കുന്ന വിഷന്‍ 2030ല്‍ ഉള്‍പ്പെടുന്നതാണ് റെഡ് സീ പ്രോജക്ട്.