ബാഗ്‌ദാദ്: ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിനു നേരെയാണ് ഇന്നലെ റോക്കറ്റ് ആക്രമണമുണ്ടായത്.


ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാഖ് സൈന്യം വ്യക്തമാക്കി.


സംഭവ സമയത്ത് യുഎസ് സൈനികരും ഇറാഖി സൈനികരുമാണ് താജി വ്യോമത്താവളത്തിലുണ്ടായിരുന്നത്. ഒരു റോക്കറ്റാണ് വ്യോമത്താവളത്തില്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല. 


അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരെ ഞായറാഴ്ചയും റോക്കറ്റാക്രമണമുണ്ടായിരുന്നു. 


Also read: കലിയടങ്ങാതെ ഇറാന്‍; അമേരിക്കന്‍ സൈനിക താവളത്തിന് നേരെ വീണ്ടും ആക്രമണം


ഇറാന്‍ ഗുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. 


സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.