ന്യൂയോര്‍ക്ക്: Russia Ukraine War Updates: യുഎൻ സുരക്ഷാ കൗൺസിലില്‍ യുക്രൈൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ (Russia). യുക്രെയ്നിൽനിന്ന് സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന പ്രമേയമാണു റഷ്യ വീറ്റോ ചെയ്തത്. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യുക്രൈനിലെ സൈനിക നടപടിയില്‍ റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ 


15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങളാണ് യുഎസും അര്‍ബേനിയയും ചേര്‍ന്ന് എഴുതിയ  പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നത്. വിഷയത്തില്‍ സചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.  യുഎന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക വ്യക്തമാക്കി.  റഷ്യ യുക്രൈനില്‍ നിന്നും നിരുപാധികം പിന്മാറണമെന്നാണ് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. 



Also Read: Russia - Ukraine War : യുക്രൈൻ വിവര ശേഖരണത്തിന് ഓൺലൈൻ സൗകര്യം : നോർക്ക റൂട്സ് വഴി ബന്ധപ്പെട്ടത് 1132 പേർ


ഇതിനിടയില്‍ യുക്രൈൻ തലസ്ഥാനമായ കീവിൽ കൂടുതൽ ആക്രമണങ്ങൾ തുടരുകയാണ്. വൈദ്യുത നിലയത്തിനു സമീപം സ്ഫോടനങ്ങൾ ഉണ്ടായതായി കീവ് മേയർ അറിയിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ അഞ്ച് സ്ഫോടന ശബ്ദങ്ങളാണ് കേട്ടെന്നും കീവ് മേയർ‌ പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.