ചപ്പലുകളുമായി ലൈംഗീകബന്ധം! അതേ, നിങ്ങളെ പോലെ തന്നെ ഈ വാര്‍ത്ത കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈംഗീക ബന്ധത്തിലേര്‍പ്പെടാനായി 100 ജോഡിയിലധികം ചെരുപ്പുകള്‍ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ്‌ ഞെട്ടിക്കുന്ന കഥ പുറംലോകമറിഞ്ഞത്. തായ്ലാന്‍ഡിലാണ് സംഭവം.


വാകപ്പൂക്കള്‍ വിതറിയ സ്റ്റേഷന്‍, ചിത്രങ്ങള്‍ പങ്കുവച്ച് റെയില്‍വേ...


ചെരുപ്പുകളോട് തോന്നിയ അനാരോഗ്യകരമായ അഭിനിവേശമാണ് ഇയാളെ ചെരുപ്പുകള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീട്, തന്‍റെ ചെറുമോഷണങ്ങളെ കുറിച്ച് കുറ്റസമ്മതം നടത്തിയ ഇയാള്‍ ചെരുപ്പുകളുമായി താന്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. 


തങ്ങളുടെ ചെരുപ്പുകള്‍ മോഷണം പോകുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് അടുത്തിടെ  തായ്ലാന്‍ഡിലെ നൊന്‍താബുരി പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തീരാപത് ക്ലൈയ എന്ന 24കാരനാണ് വീടുകൾക്ക് ചുറ്റും ഒളിച്ചിരുന്ന് ചെരുപ്പ് മോഷ്ടിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായത്. 


സില്‍ക്ക് സ്മിതയുമായി അസാധ്യ രൂപസാദൃശ്യം, വൈറലായി ടിക് ടോക് താരം


126 ജോഡി ചെരുപ്പുകളാണ് ഇയാളുടെ വാടക വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രണ്ട് വര്‍ഷത്തോളമായി താന്‍ ചെരുപ്പുകള്‍ മോഷ്ടിക്കുമായിരുന്നുവെന്നും അവയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായും ക്ലൈയ വെളിപ്പെടുത്തിയത്. 


ചെരുപ്പുകളെ ലൈംഗീകബന്ധത്തിലേര്‍പ്പെടാനായി മാത്രം ഉപയോഗിക്കുന്ന വെറുമൊരു വസ്തുവായല്ല ക്ലൈയ കണ്ടിരുന്നത്. ഫ്ലിപ് ഫ്ലോപ്പുകളെ വളരെ നന്നായി  പരിചരിച്ച് വന്നിരുന്ന ക്ലൈയ അവയ്ക്ക് സ്നേഹ ചുംബനങ്ങള്‍ നല്‍കുമായിരുന്നു. 


എന്‍റെ അമ്മയാണല്ലോ ഹീറോ!! എന്നെക്കാള്‍ അമ്മയെ  മിസ്‌ ചെയ്യുന്നത് അവളാണ്..


ചെരുപ്പുകള്‍ മോഷ്ടിച്ച കേസുകള്‍ക്ക് പുറമേ ഡിജിറ്റല്‍ ട്രാന്‍സീവര്‍ അനധികൃതമായി കൈവശം വച്ചതിനും ലോക്ക്ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. 


പോലീസ് കസ്റ്റഡിയിലുള്ള ക്ലൈയയെ പോലീസ് വൈകാതെ തന്നെ കോടതിയില്‍ ഹാജരാക്കും. വിചിത്രമായ ലൈംഗീക ഭ്രമ൦  ചിലപ്പോള്‍ ആളുകളെ കൂടുതല്‍ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.