എന്‍റെ അമ്മയാണല്ലോ ഹീറോ!! എന്നെക്കാള്‍ അമ്മയെ മിസ്‌ ചെയ്യുന്നത് അവളാണ്..

കൊറോണയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തി പ്രതിരോധത്തിന്‍റെ പുതിയ പാത തുറന്ന കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. 

Last Updated : May 8, 2020, 04:08 PM IST
എന്‍റെ അമ്മയാണല്ലോ ഹീറോ!! എന്നെക്കാള്‍ അമ്മയെ  മിസ്‌ ചെയ്യുന്നത് അവളാണ്..

കൊറോണയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തി പ്രതിരോധത്തിന്‍റെ പുതിയ പാത തുറന്ന കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. 

അതില്‍ ഏറ്റവു൦ എടുത്ത് പറയേണ്ട ഒരു പേരാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുടേത്. ഇപ്പോഴിതാ, ടീച്ചറായും സമൂഹിക പ്രവര്‍ത്തകയായും തിളങ്ങിയ കെകെ ശൈലജിലെ അമ്മയെ കുറിച്ച് മകന്‍ ലസിത് എഴുതുകയാണ്....

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അമ്മ എംഎല്‍എയാണ്. അന്ന് മുതല്‍ അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടില്ല. സാമൂഹിക പ്രവര്‍ത്തനത്തിനിടെ എന്നെയും ചേട്ടനെയും വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല  എന്ന വിഷമം കൊണ്ടാകാമത്. 

സ്കൂളിലെ പരിപാടികള്‍ക്ക് അമ്മമാരുമായി വരുന്ന കുട്ടികളെ കണ്ട് വിഷമം തോന്നിയിട്ടുണ്ടെങ്കിലും പിന്നീട് ഞങ്ങള്‍ ഇരുവരും അതുമായി പൊരുത്തപ്പെട്ടു. ചെറിയ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് അമ്മയെ ബുധിമുട്ടിക്കാറില്ലായിരുന്നു. എന്നാല്‍, പ്രതിസന്ധികള്‍ ഏറ്റവും ആദ്യം വിളിച്ചറിയിക്കുക അമ്മയെ തന്നെയാണ്. 

കോണ്‍ഗ്രസ് സഹായം വാങ്ങാന്‍ അനുവാദമില്ല, പത്ത് ലക്ഷം രൂപ നിരസിച്ച് കളക്ടര്‍

എത്ര വലിയ തിരക്കാണെങ്കിലും പറയുന്നത് മുഴുവനും ക്ഷമയോടെ അമ്മ കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. എന്നാല്‍, പരിഹാരവുമായി വിളിക്കുക തിരക്കുകള്‍ ഒഴിഞ്ഞ് അര്‍ദ്ധരാത്രിയോടെയാകും. 

ഫിസിക്സ് അധ്യാപികയായിരുന്ന അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല. എന്നാല്‍, സുഹൃത്തുക്കളില്‍ പലരും അമ്മയുടെ വിദ്യാര്‍ത്ഥികളായിരുന്നു. മറ്റ് വിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറഞ്ഞാലും ഫിസിക്സിനു നല്ല മാര്‍ക്കുണ്ടാകുമെന്ന് അവര്‍ പറയുമ്പോള്‍ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്. എന്‍റെ അമ്മയാണല്ലോ ഹീറോ!!

പൊതുപ്രവര്‍ത്തനത്തിന്‍റെ ഇടയില്‍ കുട്ടികളെ നന്നായി പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയില്‍ അമ്മ ജോലി ഉപേക്ഷിക്കുന്നത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്നാണ് ഏറ്റെടുത്ത ഒരു ജോലി അമ്മ ആദ്യമായി പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.

രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം: കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്!

മന്ത്രിയായ ശേഷം സാമൂഹ്യ പ്രശ്നങ്ങള്‍ തീര്‍ത്ത് അമ്മയെ ഞങ്ങള്‍ക്ക് കൂടെ കിട്ടുന്നത് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ്. ആ സമയമത്രയും ഞങ്ങളെ ഭക്ഷണം കഴിപ്പിക്കാനും ഞങ്ങളോട് സംസാരിക്കാനുമായി അമ്മ നീക്കിവയ്ക്കും.

കൊറോണ വൈറസ് പടരാന്‍ തുടങ്ങിയ ശേഷം രണ്ട് മാസത്തോളമായി അമ്മ വീട്ടിലെത്തിയിട്ട്. എന്‍റെ രണ്ടര വയസുകാരി മകള്‍ക്കാണ് ഇപ്പോള്‍ ഞങ്ങളെക്കാള്‍ അമ്മയെ മിസ്‌ ചെയ്യുന്നത്. വിഷയമേതായാലും അത് പഠിക്കാനും ആഴത്തില്‍ മനസിലാക്കാനും നടത്തുന്ന ശ്രമമാണ് പൊതുപ്രവര്‍ത്തക എന്നാ നിലയില്‍ അമ്മയില്‍ കൂടുതല്‍ ഇഷ്ട൦. 

'ആരും എന്തും പറഞ്ഞോട്ടെ. നല്ലത് പറയുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ടാകും. അതൊന്നും നോക്കാതെ നാട്ടുകാര്‍ക്ക് താങ്ങും തണലുമാകുന്ന അമ്മയെയാണ് ഞങ്ങള്‍ക്കിഷ്ടം.' -ലസിത് പറയുന്നു.

Trending News