Stockholm : AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ട പിടിക്കുന്നയെന്ന് റിപ്പോ‌ർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം നിർത്തിവെച്ച് യുറോപ്യൻ രാജ്യമായ Sweden. കഴിഞ്ഞ ദിവസം Italy, Spain,France, Germany എന്നീ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. ആസ്ട്രസെനെക്കയുടെ വാക്സിൻ വിതരണം നിർത്തിവെക്കുന്ന ഏറ്റവും വലിയ രാജ്യമാണ് സ്വീഡൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മുൻകരുതൽ എന്ന് കരുതി മാത്രമാണ് വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുന്നതെന്ന് സ്വീഡനിലെ ചീഫ് എപ്പിഡെമോളജിസ്റ്റ് ആൻഡേഴ്സ് ടെ​ഗ്നെൽ പ്രസ്ഥാവനയിലൂടെ അറിയിച്ചു. 


Denmark ൽ സംഭവം റിപ്പോ‌ർട്ട് ചെയ്തതിന് ശേഷം നേരത്തെ ഏഴോളം രാജ്യങ്ങൾ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് ആധികാരികമായി തെളുവുകളില്ലെന്ന് ആസ്ട്രേസെനെക്കയും യുറോപ്യൻ റെ​ഗുലേറ്റേഴ്സും അറിയിച്ചു. നേരത്തെ ലോകാരോ​ഗ്യ സംഘടനയും യുറോപ്യൻസ് മെഡിസിൻസ്  വാച്ച്ഡോ​ഗും വാക്സിൻ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.


ALSO READ : Coronavirus ന്റെ ഉത്ഭവം വുഹാനിലെ മത്സ്യ-മാംസ വ്യാപാര കേന്ദ്രമാകാൻ സാധ്യതയുണ്ടെന്ന് WHO; കൂടുതൽ അന്വേഷണങ്ങൾ നടത്തും


യുറോപ്യൻ മെഡിസിൻ ഏജൻസിയുടെ തീരുമാനം അനുസരിച്ചാകും വിതരണം വീണ്ടും ആരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ആസ്ട്രസെനെക്ക വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വെക്കുകയാണെന്നും ബാക്കി തീരുമാനങ്ങൾ ഇഎഎയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് മാക്രോൺ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇഎംഎയുടെ തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് വാർത്ത ഏജൻസികൾ നൽകുന്ന സൂചന.


ALSO READ : WHO: Corona Virus വുഹാന്‍ ലാബില്‍നിന്ന്​ പടര്‍ന്നതിന്​ തെളിവില്ല, ചൈനയെ പിന്തുണച്ച് വീണ്ടും ലോകാരോഗ്യ സംഘടന


ഇറ്റലി മുൻകരുതിലിന്റെ ഭാ​ഗമായിട്ടാണ് വാക്സിൻ വിതരണത്തിന് താൽക്കാലികമായി വിലക്കേർപ്പെടുത്തിയത്. ഇറ്റാലിയൻ മെഡിസിൻ അതോറിറ്റിയാണ് വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.


ഡെൻമാർക്കിലാണ് അദ്യമായി ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്ന് നെതർലാൻഡ്, അയർലാൻഡ്, നോർവെ, കോം​ഗോ, ഐസ്ലാൻഡ്, ബൾ​ഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനെക്കയുടെ വാക്സിൻ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തലാക്കായിരുന്നു.


ALSO READ : Covid 19 മഹാമാരിയിൽ നിന്ന് റോഹിൻഗ്യൻ അഭയാർത്ഥികളെ സംരക്ഷിക്കുന്നതിൽ തങ്ങൾ വിജയിച്ചുവെന്ന് Bangladesh


അതേസമയം ഓസ്ട്രേലിയ വാക്സിന്റെ വിതരണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുയാണെന്ന് അറിയിച്ചു. എല്ലാം പൊതംസംഘടനകൾ വാക്സിൻ സുരക്ഷിതമാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ തങ്ങൾ വാക്സിൻ വിതരണവുമായി മുന്നോട്ട് പോകുകയാണെന്ന് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.