കാന്‍ബറ: അമേരിക്കയ്ക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്കെതിരെ ഓസ്ട്രേലിയയും രംഗത്ത്...
ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി മാറേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
സംഘടനയുടെ നേതൃനിരയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ഓസ്‌ട്രേലിയ വിലയിരുത്തുമെന്നും സമാന ചിന്താഗതി ഉള്ളവരുമായി ഇക്കാര്യത്തില്‍ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ചൈനയിൽ കൊറോണ വൈറസ് ഉത്ഭവത്തെപ്പറ്റി അന്വേഷണം നടത്താനും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു.
ലോകാരോഗ്യ സംഘടനയ്ക്കെതിരെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ പരോഷമായി അമേരിക്കയ്ക്ക് നല്‍കുന്ന പിന്തുണയാണ് വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടന പക്ഷപാതം കാട്ടുന്നതായി ആരോപിച്ച് സംഘടന യ്ക്ക് നല്‍കുന്ന അമേരിക്ക നിര്‍ത്തി വച്ചിരിയ്ക്കുകയാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് ധന സഹായംഏറ്റവുമധികം ആവശ്യമുള്ള ഘട്ടത്തില്‍ അമേരിക്ക സഹായം നല്‍കുന്നത് നിര്‍ത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.