സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്ക്കാതെ പാട്ടുപാടിയ ടെന്നീസ് താരം സെറീന വില്യംസിനെതിരെ രൂക്ഷ പ്രതിഷേധം. കാന്‍സറിനെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് സെറീന വില്യംസ് ടോപ് ഇല്ലാതെ അഭിനയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള  വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ പങ്കു വച്ച് പത്തുമണിക്കൂറിനുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 


വീഡിയോ കാണാം:


 



 


ഓസ്ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരുന്നു വീഡിയ ചിത്രീകരിച്ചത്. 1991 ല്‍ പുറത്തിറങ്ങിയ ദ ദിവിനയില്‍സ് എന്ന ബാന്‍ഡിന്‍റെ ഐടച്ച് മൈസെല്‍ഫ് എന്ന ഗാനമാണ് സെറീന വീഡിയോയില്‍ പാടുന്നത്. ദ ദിവിനയില്‍സിലെ പാട്ടുകാരിയായ ക്രിസ്സി ആംഫ്ലെറ്റാണ് വരികള്‍ എഴുതിയിരിക്കുന്നത്. 


53 വയസില്‍ സ്തനാര്‍ബുദം ബാധിച്ചാണ് ക്രിസ്സി മരിക്കുന്നത്. സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പാട്ട് 1991 ലെ ഹിറ്റു പാട്ടുകളില്‍ ഒന്നായിരുന്നു. സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ തൊട്ടു പരിശോധിക്കണമെന്ന കുറിപ്പോടെയാണ് വീഡിയോ സെറീന സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 


വീഡിയോ ചിത്രീകരിച്ചത് തന്‍റെ മനസിന്‍റെ സുരക്ഷിതത്തില്‍ നിന്ന് വെളിയില്‍ വന്നായിരുന്നുവെന്നും എന്നാല്‍ സ്തനാര്‍ബുദം വര്‍ണ്ണ വ്യത്യാസമില്ലാതെ ആര്‍ക്കും വരാന്‍ സാധ്യതയുള്ളതിനാല്‍ ബോധവല്‍ക്കരണം ആവശ്യമായതിനാലെന്നാണെന്നും സെറീന പറയുന്നു. യുഎസ് ഓപ്പണില്‍ റഫറിക്ക് നേരെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് വീഡിയോ പുറത്തു വന്നത്. 


എന്നാല്‍ വീഡിയോ പങ്കുവച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് സെറീന നേരിടുന്നത്. സെറീനയുടെ പാട്ടിനെ പിന്തുണച്ചും നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സെറീന വില്യംസ് തന്‍റെ 37ാം പിറന്നാള്‍ ആഘോഷിച്ചത്.