Suez Canal issue: പ്രതിസന്ധി പതിയെ നീങ്ങുന്നുവെന്ന് സൂചന എവർഗ്രീന്‍ സമീപം മണ്ണുമാറ്റം പൂർത്തിയാകുന്നു
ആറ് ദിവസമായാണ് കപ്പൽ മൺതിട്ടകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
കെയ്‌റോ: സൂയസ് കനാൽ (Suez Canal) പ്രതിസന്ധിക്ക് താത്കാലിക അയവ് വരുന്നു. മൺതിട്ടകൾക്കിടയിൽ കുടുങ്ങിയ എവർഗ്രീൻ കപ്പൽ ചലിച്ച് തുടങ്ങിയതായി റിപ്പോർട്ട്. തിട്ടകൾക്കിടയിൽ നിന്നും കപ്പലിൻറെ മുൻ,പിൻ ഭാഗങ്ങൾ നാല് മീറ്ററോളം ചലിച്ചതായാണ് സൂചന. കഴിഞ്ഞ ആറ് ദിവസമായാണ് കപ്പൽ മൺതിട്ടകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
കപ്പലിന്റെ (Shipping) പ്രൊപ്പലര്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഡ്രെഡ്ജിങ്ങ് കൂടുതൽ നടത്തിയും,കണ്ടെയ്നറുകൾ മാറ്റി ഭാരം കുറച്ചുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ബോസ്‌കാലിസ് എന്ന കമ്പനിയാണ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. ഇതുവരെ 8 മീറ്റര്‍ ആഴത്തില്‍ 27,000 ഘനമീറ്റര്‍ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
ALSO READ: Suez Canal block: പരിഹരിക്കാൻ ഇന്ത്യ മുൻക്കൈ എടുക്കുന്നു,പ്രത്യേക തീരുമാനങ്ങൾ
വിവിധ ഭൂഖണ്ഡങ്ങളിലേക്കും തിരിച്ചുമുള്ള കപ്പൽ പാതയാണ് ആറ്മാസമായി അടഞ്ഞ് കിടക്കുന്നത്. ഏതാണ്ട് 369ലധികം കപ്പലുകളാണ് വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. വസ്ത്രം, ഫര്‍ണിച്ചര്‍, നിര്‍മാണ സാമഗ്രികള്‍, കാര്‍ സ്‌പെയര്‍ പാര്‍ടുകള്‍,ഇന്ധനം എന്നി അടക്കമുള്ളവ കയറ്റിയെത്തിയ കപ്പലുകളാണ് പാതയുടെ ഇരുവശത്തുമായി കുടുങ്ങി കിടക്കുന്നത്. കനാലില്‍ കുടുങ്ങിയത് വഴി വലിയ നഷ്ടം നേരിട്ട കപ്പലുകള്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സൂയസ് കനാല്‍ അതോറിറ്റി അറിയിച്ചു.
ഇന്ത്യക്കാരടക്കം (india) 25 ഒാളം ജീവനക്കാരാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്. ഇനിയും കപ്പൽ ചാലിലെ സ്തംഭനാവസ്ഥ തുടർന്നാൽ വാണിജ്യ രംഗത്ത് തന്നെ വലിയ പ്രതിസന്ധി തന്നെയുണ്ടാവുമെന്നായിരുന്നു വിലയിരുത്തൽ. വിഷയത്തിൽ ഇന്ത്യ തന്നെ മുൻക്കൈ എടുക്കാൻ ആലോചിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...