Suez Canal block: പരിഹരിക്കാൻ ഇന്ത്യ മുൻക്കൈ എടുക്കുന്നു,പ്രത്യേക തീരുമാനങ്ങൾ

കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്നും  ചരക്കുകൾ മുൻഗണനാടിസ്ഥാനത്തിൽ മാറ്റണം

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 04:04 PM IST
  • തുറമുഖങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു
  • ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകള്‍ വഴിതിരിച്ചുവിടുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
  • ഷിപ്പിങ്ങ് മേഖലയിലെ വിവിധ കമ്പനികളും ച‍ർച്ചയിൽ പങ്കെടുത്തിരുന്നു
  • തടസ്സം നീങ്ങുന്നതോടെ തുറമുഖങ്ങളില്‍ കപ്പലുകളുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്.
Suez Canal block: പരിഹരിക്കാൻ ഇന്ത്യ മുൻക്കൈ എടുക്കുന്നു,പ്രത്യേക തീരുമാനങ്ങൾ

ന്യൂഡല്‍ഹി: സൂയസ് കനാലിലെ (Suez Canal) കപ്പൽക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളുമായി ഇന്ത്യ. വാണിജ്യമന്ത്രാലയം നടത്തിയ ച‌‌‍ർച്ചയിലാണ് തീരുമാനം. ഇറക്കാനുള്ള ചരക്കുകൾക്ക് എല്ലാം പ്രാധാന്യം നൽകുകയാണ് ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യം. ഒപ്പം തന്നെ നിലവിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കപ്പലുകൾ വഴി തിരിച്ചു വിടുക. ചരക്കുകളുടെ നിരക്കിൽ മാറ്റമില്ലാതെയുള്ളതായിരിക്കും പുതിയ നിയമങ്ങൾ.

കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്നും  ചരക്കുകൾ മുൻഗണനാടിസ്ഥാനത്തിൽ മാറ്റണം. അടിയിന്തരിമായി ആവശ്യമുള്ള സാധനങ്ങൾ,എളുപ്പത്തിൽ നശിച്ച് പോകുന്നവ എന്നിങ്ങനെ  വിവിധ തീരുമാനങ്ങളാണ് യോഗത്തിൽ തീരുമാനിച്ചത്.

ALSO READ: അമേരിക്കയിലെ Colorado യിൽ Super Market ൽ വെടിവെപ്പ് പൊലീസുകാരൻ ഉൾപ്പെടെ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്

ഷിപ്പിങ്ങ് മേഖലയിലെ (shipping industry) വിവിധ കമ്പനികളും ച‍ർച്ചയിൽ പങ്കെടുത്തിരുന്നു. കനാലിൽ കപ്പൽ കുടുങ്ങിയതോടെ  വിവിധയിടങ്ങളിലേക്കുള്ള  നിരവധി ചരക്കു കപ്പലുകളാണ് വിവിധ ഭാഗങ്ങളിലായി കാത്തു കിടക്കുന്നത്. തടസ്സം നീങ്ങുന്നതോടെ തുറമുഖങ്ങളില്‍ കപ്പലുകളുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. 

അതിനാല്‍, തുറമുഖങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകള്‍ വഴിതിരിച്ചുവിടുന്നതും യോഗത്തില്‍ ചര്‍ച്ചയായി.തയ്‌വാൻ ആസ്ഥാനമായ എവ‍ർഗ്രീൻ എന്ന ഷിപ്പിങ്ങ് ഏജൻസിയുടെ കപ്പലാണ് കപ്പലാണ് ആറ് ദിവസമായി സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുന്നത്.

Also Read: Mann Ki Baat: തമിഴ് പഠിക്കാൻ കഴിയാത്തത് എന്റെ പോരായ്മയായി കണക്കാക്കുന്നുവെന്ന് PM Modi

ആഫ്രിക്കയെ (Africa) പ്രദക്ഷിണം ചെയ്യാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. 1869-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News