കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ കാബൂളിലെ ഷിയാ പള്ളി ചാവേര്‍ സ്‌ഫോടനം 27 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍


COMMERCIAL BREAK
SCROLL TO CONTINUE READING

കാബൂളിലെ ബാക്കിര്‍ ഉള്‍ ഒലും പള്ളിയിലാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് സ്ഫോടകവസ്തുക്കൾ ധരിച്ചെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 


ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം  ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് താലിബാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.