വജാതശിശുവിന് പൂര്‍ണ പോഷണം ലഭിക്കുന്നത് അമ്മയുടെ മുലപാലിലൂടെയാണ്. എന്നാല്‍, മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചാല്‍ എന്തായിരിക്കും അവസ്ഥ.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ കുഞ്ഞിനു മുലയൂട്ടുന്ന ചിത്രം പങ്ക് വച്ച് സൈബര്‍ അക്രമികളുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായിരിക്കുകയാണ് അമേരിക്കന്‍ മോഡലും രണ്ട് കുട്ടികളുടെ അമ്മയുമായ ക്രിസ്സി ടിജന്‍. 




സ്വകാര്യ ജീവിതത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്ന പ്രവണത ക്രിസ്സിയില്‍ അധികമാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. 


എന്നാല്‍ ക്രിസ്സിക്ക് ഇവരോട് പറയാനുള്ളത് എന്തെന്നാല്‍ പാചകം പോലെ തന്നെ ദൈനംദിന ജീവിതത്തില്‍ താന്‍ ചെയ്യുന്ന ഒരു കാര്യമാണ് കുഞ്ഞിനു മുലയൂട്ടുന്നത്. അതിന്‍റെ ചിത്രം പങ്കുവെച്ചത് ഇത്ര വലിയ വിഷയമാക്കേണ്ട ആവശ്യമില്ല എന്നാണ്.