Taliban : അഫ്ഗാനിസ്ഥാനിൽ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രധാന്യം നൽകുന്ന ടിവി ഷോകൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ
മതപരമായ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ടിവി സീരിയലുകൾ പോലെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്ന പരിപാടികൾ വിലക്കേർപ്പെടുത്താൻ താലിബാൻ തീരുമാനിച്ചിരിക്കുന്നത്.
Kabul : സ്ത്രീകഥാപാത്രങ്ങൾക്ക് പ്രധാന്യം നൽകുന്ന ടിവി പരിപാടികൾക്ക് അഫ്ഗാനിസ്ഥാനിൽ (Afghanistan) വിലക്കേർപ്പെടുത്തി താലിബാൻ (Taliban). മതപരമായ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ടിവി സീരിയലുകൾ പോലെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്ന പരിപാടികൾ വിലക്കേർപ്പെടുത്താൻ താലിബാൻ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ഓഗസ്റ്റിൽ അഫ്ഗാന്റെ ഭരണം പിടിച്ചടക്കിയപ്പോൾ രാജ്യം പഴയത് പോലെ ആകില്ല, സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉറപ്പാക്കാനാകുമെന്ന് താലിബാൻ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ താലിബാന്റെ നീക്കങ്ങൾ ഈ പറഞ്ഞതിന് വിപരീതമായിട്ടാണ് സംഭവിക്കുന്നത്.
ALSO READ : Afganistan Famine : അഫ്ഗാനിസ്ഥാനിൽ കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് ഐക്യ രാഷ്ട്ര സഭ
ഇവ കൂടാതെ വാർത്ത പരിപാടികളിൽ വനിത അവതാരകർ ഹിജാബ് ധരിക്കണമെന്നാണ് അഫ്ഗാൻ മാധ്യമകാര്യ മന്ത്രാലയത്തിന്റെ നിർദേശം. പ്രവാചകൻ മുഹമ്മദിനെയോ മറ്റ് ആദരണീയ വ്യക്തികളെയോ കാണിക്കുന്ന സിനിമകളോ പരിപാടികളോ സംപ്രേക്ഷണം ചെയ്യരുതെന്നും മന്ത്രാലയം ചാനലുകളോട് ആവശ്യപ്പെട്ടു.
ALSO READ : Afganistan Issue : അഫ്ഗാനിസ്ഥാനിൽ ഗുരുതരമായി തീവ്രവാദ ഭീഷണി തുടരുന്നുവെന്ന് ഇന്ത്യ
അഫ്ഗാനിലെ ടെലിവിഷൻ ചാനലുകളും റേഡിയോ സ്റ്റേഷനകളും രാജ്യത്തിന് പുറത്ത് നിന്ന് സഹായവും സ്വകാര്യ നിക്ഷേപവും ഉപയോഗിച്ച് വികസനം നടത്തികൊണ്ട് വരുന്ന സാഹചര്യത്തിലാണ് ഈ പുതുതായി പുറപ്പെടുവിച്ച മാർഗരേഖ. എന്നാൽ അങ്ങനെ ഒരു നിയമം ഇല്ല പക്ഷെ മതപരമായ മാനദണ്ഡങ്ങൾ ഉണ്ടെന്ന് മാധ്യമകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്.
ഇത് മാത്രമല്ല അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന താലിബാന്റെ നിയമങ്ങൾ. കോളേജുകളിൽ വിദ്യാർഥിനികൾ ധരിക്കേണ്ട വസ്ത്രത്തിന് പ്രത്യേക നിയമവും താലിബാൻ നേരത്തെ ഇറക്കിയിരുന്നു.
ഇതിന് മുമ്പുള്ള താലിബാന്റെ ഭരണക്കാലത്ത് ടിവി കാണുന്നവരെ കണ്ടെത്തിയാൽ ശിക്ഷിക്കുമായിരുന്നു. വീഡിയോ പ്ലെയറിന്റെ ഉടമസ്ഥനെ കണ്ടെത്തിയാൽ ആ വ്യക്തി പൊതുഇടത്തിൽ ചാട്ടയ്ക്ക് അടിക്കുമായിരുന്നു. അന്ന് ഒരു റേഡ് സ്റ്റേഷൻ മാത്രമായിരുന്നു അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നത്. ഷെരിയ എന്ന് പേരിൽ റേഡിയോ സ്റ്റേഷനിൽ ഇസ്ലാമിക മതപ്രഭാഷണങ്ങളായിരുന്നു പരിപാടികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...