താലിബാന് മുന്നിൽ Panjshir വീണതായി റിപ്പോർട്ട്; നിഷേധിച്ച് പ്രതിരോധ സേന
പഞ്ച്ശീർ പ്രവിശ്യ ഗവർണറുടെ ഔദ്യോഗിക വസതിയടക്കമുള്ള തന്ത്രപ്രധാനമേഖലകളിൽ താലിബാൻക്കാർ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന് (Taliban) മുന്നിൽ കീഴടങ്ങാതെ നിന്ന ഏക പ്രവിശ്യയായ പഞ്ച്ശീർ (Panjshir) പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. ദിവസങ്ങൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പഞ്ച്ശീറിൻ്റെ തലസ്ഥാനമായ ഖസാറക്കിൽ താലിബാൻ പ്രവേശിച്ചതായാണ് സൂചന. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ (Governor) ഓഫിസ് വളപ്പില്‍ താലിബാന്‍കാര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ (Socialmedia) വഴി പുറത്തുവിട്ടു.
താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പഞ്ച്ശിര്‍ പ്രവിശ്യ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖസാറക്കിനോട് ചേർന്നുള്ള റുഖ ജില്ലാ കേന്ദ്രവും പൊലീസ് ആസ്ഥാനവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പഞ്ച്ശീർ താലിബാൻ പിടിച്ചെടുത്തെന്ന വാർത്ത പ്രതിരോധസേന നിഷേധിച്ചു.
Also Read: Afghanistan : പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മുന്നണി
ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറില്‍ നിന്നും താലിബാന് നേരിടേണ്ടി വന്നത്. നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർക്കാരുണ്ടാക്കുന്നതിന് മുന്‍പ് പഞ്ച്ശീർ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്. പഞ്ച്ശീറിലെ വിജയത്തോടെ രാജ്യം പൂർണമായും താലിബാൻ നിയന്ത്രണത്തിലേക്ക് വരികയും യുദ്ധം പൂർണമായി അവസാനിക്കുകയുമാണ് - താലിബാൻ വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു
രാജ്യം ഒന്നിച്ചതായും പഞ്ച്ശീറിലെ ജനങ്ങളെ വേര്‍തിരിച്ച് കാണില്ലെന്നും താലിബാന്‍ സാംസ്കാരിക വിഭാഗം ഉപമേധാവി അഹമ്മദുല്ല വാസിക് പറഞ്ഞു.
Also Read: Afganistan : പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന് താലിബാൻ; വാദം തള്ളി പ്രതിരോധ മുന്നണി നേതാക്കൾ
അതിനിടെ പാകിസ്ഥാൻ വ്യോമസേനയുടെ ഡ്രോണുകൾ പഞ്ച്ശീറിൽ ബോംബാക്രമണം നടത്തിയെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. അഫ്ഗാൻ മാധ്യമമായ അമാജ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സമാനഗൻ എംപി സിയാ അരിയാൻജദിനെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തലിന് പ്രതിരോധസേനാ തലവൻ അഹമ്മദ് മൌസൂദ് ആഹ്വാനം ചെയ്തെങ്കിലും താലിബാൻ ഇതു തള്ളിക്കളഞ്ഞെന്നാണ് സൂചന. സംഘർഷം ശമിപ്പിക്കാൻ ആത്മീയ നേതാക്കൾ മധ്യസ്ഥത ശ്രമം തുടരുകയാണ്.
Also Read: Afganistan - Taliban : അഫ്ഗാനിസ്ഥാനെ ഇനി മുതൽ താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ നയിക്കും
പഞ്ച്ശീർ പ്രതിരോധ സേനയുടെ (Afghan National Resistance Front) ചീഫ് കമാൻഡർ (Chief Commander) ആയ സലേ മുഹമ്മദ് സംഘർഷത്തിൽ കൊല്ലപ്പെട്ടതായി വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം പഞ്ച്ശീറിലെ താലിബാന്‍ (Taliban) വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് (Spokeperson) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ വക്താവായ ഫഹിം ദഷ്ടിയാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...