വാഷിംഗ്‌ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയന്‍ രംഗത്തെത്തിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെ എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്ന ട്രംപിന്‍റെ ചോദ്യമാണ് വിവാദമായത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും, ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.


പരാമര്‍ശം വിവാദമായതോടെ താന്‍ നടത്തിയ പദപ്രയോഗം കഠിനമായിരുന്നെന്ന് സമ്മതിക്കുന്നതായും എന്നാല്‍ ആരോപണത്തില്‍ ഉന്നയിക്കുന്നതുപോലെയുള്ള വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും ട്രംപ് തന്‍റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു പക്ഷേ, ഈ വിശദീകരണത്തില്‍ ആഫ്രിക്കന്‍ യൂണിയന്‍ തൃപ്തരല്ല.  ട്രംപിന്‍റെ പ്രസ്താവനയില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തുന്നെന്നും അമേരിക്കന്‍ ഭരണകൂടവും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മില്‍ ഗൗരവതരമായ ചര്‍ച്ച നടത്തേണ്ട ആവശ്യമുണ്ടെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.