യൂബര്‍ ടാക്സിക്ക് ലണ്ടനില്‍ വിലക്ക്
ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്സിക്ക് ലണ്ടനില്‍ വിലക്ക്. ഈ മാസം 30ന് നടപടി പ്രാബല്യത്തിലാകുമെന്ന് ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്‍ വ്യക്തമാക്കി.
ലണ്ടന്‍: ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്സിക്ക് ലണ്ടനില്‍ വിലക്ക്. ഈ മാസം 30ന് നടപടി പ്രാബല്യത്തിലാകുമെന്ന് ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്‍ വ്യക്തമാക്കി.
പൊതുസുരക്ഷയുമായി ബന്ധപ്പെട്ടാണ് യൂബര്‍ വിലക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. അധികൃതരുടെ നടപടി ലണ്ടനിലെ 35 ലക്ഷത്തോളം വരുന്ന യൂബര്‍ ഉപഭോക്താക്കളെയും 40,000-ത്തില്‍ അധികം വരുന്ന ഡ്രൈവര്‍മാരേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.