UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും
അമേരിക്കയും ആശങ്കയുടെ നിഴലില്‍. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും...!!
Washington: അമേരിക്കയും ആശങ്കയുടെ നിഴലില്‍. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും...!!
ജനിതകമാറ്റം വന്ന പുതിയ സ്‌ട്രെയിന്‍ കൊറോണ വൈറസ് (Corona Virus) കൊളറാഡോയിലുള്ള യുവാവിനാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് എങ്ങിനെ അമേരിക്കയില്‍ എത്തി എന്നത് പരിശോധിച്ച് വരികയാണെന്ന് അമേരിക്കന്‍ (America) ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ വൈറസ് ബാധയേറ്റയാള്‍ ഐസൊലേഷനിലാണ്.
ഇദ്ദേഹത്തിന്‍റെ യാത്രാ വിവരങ്ങള്‍ പരിശോധിച്ച അധികൃതരും അമ്പരപ്പിലാണ്. കാരണം അടുത്തിടെയൊന്നും അദ്ദേഹം യാത്ര ചെയ്തതായി സൂചനയില്ല. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം (Corona Virus Variant) സംഭവിച്ച കൊറോണ വൈറസ് B.1.1.7 ആണ് 20 വയസുകരനായ ഇദ്ദേഹത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്.
ബ്രിട്ടനിലാണ് (Britain) ജനിതക മാറ്റം വന്ന കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് ലോകം ആശങ്കേയോടെ നോക്കി കാണുന്നതിനിടിയിലാണ് അമേരിക്കയിലും പുതിയ വൈറസ് കണ്ടെത്തിയത്.
ബ്രിട്ടനില്‍ ഇതിനോടകം 3,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. യൂറോപ്പിലും വെളിയിലുമായി നിരവധി രാജ്യങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുകയാണ്. ബ്രിട്ടന് പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
Also read: UK Corona Virus Mutant Strain: യുകെയിലേക്കുള്ള യാത്ര വിലക്ക് നീട്ടി
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് നിരീക്ഷണങ്ങള്‍.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy