ലണ്ടന്‍: കൊറോണ (Covid19) വൈറസ് രാജ്യവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ്‌ ആരോഗ്യമന്ത്രിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം മന്ത്രിയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.  കുറിപ്പില്‍ താന്‍ ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അറിയിച്ചിട്ടുണ്ട്.


Also read: കൊറോണ: പുതിയ ചികിത്സ രീതി വിജയം കണ്ടു-ചൈന


കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍. ഇതിന്‍റെ രേഖകളില്‍ ഒപ്പുവെയ്ക്കവേ ക്ഷീണിതയായ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കം സംരക്ഷണം ഉറപ്പുവരുത്തുന്നതായിരുന്നു നിയമം.


Also read: കൊറോണ സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഐസോലേഷന്‍ വാര്‍ഡില്‍


ഇതിനിടയില്‍ മന്ത്രിയ്ക്ക് എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്താന്‍ ആരോഗ്യവിദഗ്ധര്‍ കഠിന പ്രയത്നത്തിലാണ്. പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖരുമായി നദീന്‍ ഇടപഴകിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  


മന്ത്രിയുടെ നിലയില്‍ പേടിക്കാനുള്ള ഒന്നും ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയായി ബ്രിട്ടനില്‍ 370 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറുപേര്‍ കൊറോണ ബാധിച്ച് മരണമടയുകയും ചെയ്തു.