കൊറോണ വൈറസ് ബാധയ്ക്ക് മരുന്നില്ല എന്നതാണ് സാഹചര്യങ്ങള്‍ ഏറെ ഭീതി നിര്ഞ്ഞതാക്കുന്നത്. എന്നാല്‍, കൊറോണയകറ്റാന്‍ വിത്തുകോശ ചികിത്സ സഹായിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന നാല് പേരുടെ രോഗം വിത്തുകോശ ചികിത്സയിലൂടെ ഭേദമായി എന്നാണ് ചൈന അവകാശപ്പെടുന്നത്. സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതല്‍ ഗുരുതരാവസ്ഥയിലായ രോഗികളിലേക്ക് വിത്തുകോശ ചികിത്സ മാര്‍ഗം ഉപയോഗിക്കാനാണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ വീണ്ടും കൊറോണ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പന്ത്രണ്ട്!
എല്ലാ അവയവങ്ങളുടെയും അടിസ്ഥാനമാണ് മൂലകോശം എന്ന് അറിയപ്പെടുന്ന വിത്ത്കോശം. പ്രസവസമയത്ത് പൊക്കിള്‍കോടിയില്‍ നിന്നും ശേഖരിക്കുന്ന മൂലകോശങ്ങള്‍ സ്റ്റം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുകയുമാണ് ചെയ്യാറ്.
ശരീരത്തിലെ മറ്റ് കൊഷമായി മാറാന്‍ കഴിവുള്ള ഈ കോശങ്ങള്‍ക്ക് അതിവേഗത്തില്‍ വിഭജിച്ച് രോഗബാധിതമായ ഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു. ഈ മൂലകോശങ്ങളിലൂടെ പുതിയ കോശങ്ങളുണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന ചികിത്സയാണ് വിത്തുകോശ ചികിത്സ.
കരള്‍ രോഗങ്ങള്‍, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, തലച്ചോറിലെ മുഴകള്‍, നേത്രസംബന്ധമായ രോഗങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സയക്ക് സഹായിക്കുന്ന ഒന്നാണ് വിത്തുകോശ ചികിത്സ.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന നാല് രോഗികളിലേക്ക് വിത്തുകോശ ചികിത്സ മാര്‍ഗം ഉപയോഗിച്ചതായും അവരുടെ അസുഖം ഭേദപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ രോഗികളില്‍ ഈ ചികിത്സ നടത്തുമെന്ന് ശാസ്ത്ര സാങ്കേതികവിദ്യ സഹമന്ത്രി സു നാന്‍പി൦ഗ് വ്യക്തമാക്കിയിട്ടുണ്ട്.