ദുബായ്: "WION ഗ്ലോബല്‍ ഉച്ചകോടി" ദുബായില്‍ ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തെമ്പാടുമുള്ള നേതാക്കളുടെ വിചാരധാരകള്‍ ഒരുമിച്ച് ഒരേ വേദിയില്‍ എത്തിക്കുക, WION ഗ്ലോബല്‍ ഉച്ചകോടി ലക്ഷ്യമിടുന്നത് ഇതാണ്. 


രാവിലെ 10:30ന് ആരംഭിച്ച ചടങ്ങില്‍ WION, Zee New, Zee Business ചീഫ് എഡിറ്റര്‍ സുധീര്‍ ചൗധരി വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു. 


തുടര്‍ന്ന്, "WION ഗ്ലോബല്‍ ഉച്ചകോടി" യിലെ മുഖ്യാഥിതിയായ ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാന്‍ തന്‍റെ വിചാരധാരകള്‍ പങ്കുവച്ചു. 


തുടര്‍ന്ന് "WION ഗ്ലോബല്‍ ഉച്ചകോടി"യില്‍ ഇന്ത്യയുടെ ഭവനനിർമ്മാണ, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, സംസരിക്കുകയുണ്ടായി. 


തുടര്‍ന്ന് ആഗോളതലത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയുണ്ടായി. ഈ ഉച്ചകോടിയില്‍ മുഖ്യവിഷയമായത് ഭീകരവാദം തന്നെയായിരുന്നു. ചര്‍ച്ചയില്‍ മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരി, വിജയ്‌ ചൗത്തിയവാലെ തുടങ്ങിയവര്‍ പങ്കെടുത്തു. 


വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.


അതേസമയം, ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ പങ്കുചേരുവാന്‍ പാക്കിസ്ഥാന് നല്‍കിയ ക്ഷണം WION പിന്‍‌വലിച്ചിരുന്നു.