Covid Vaccine : Covaxin ന്റെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ തള്ളി അമേരിക്ക
ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ വഴി വാക്‌സിൻ അനുമതി നേടേണ്ടി വരുമ്പോൾ കോവാക്സിൻ അമേരിക്കയിലെത്തിക്കാൻ ഇനിയത്തെ കാലതാമസം നേരിടുമെന്നും ഒകുജൻ അറിയിച്ചിട്ടുണ്ട്.
അമേരിക്കയിൽ ഭാരത് ബയോടെക്കിന്റെ (Bharat Biotech) കോവാക്സിൻ (Covaxin) അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതി അമേരിക്ക (America) നിഷേധിച്ചു. യുഎസിന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വാക്‌സിൻ അനുമതി നല്കാൻ കഴിയില്ലെന്ന് അറിയിച്ചത്. വാക്‌സിൻ നിർമ്മാതാക്കളുടെ യുഎസ് പങ്കാളിയായ ഒകുജനോട് കൂടുതൽ വിവരങ്ങളോട് കൂടി ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ നൽകാനും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെ (America) ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഒക്‌ജെൻ വ്യാഴഴ്ച അറിയിച്ചു. എന്നാൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകില്ലെന്ന് വ്യക്തമായി കഴിഞ്ഞു.
ALSO READ: Covid Vaccine: ഇന്ത്യക്ക് അമേരിക്ക കൂടുതൽ കോവിഡ് വാക്സിൻ നൽകും
ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ അല്ലെങ്കിൽ ബിഎൽഎ എന്നത് അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഡ്രഗും വാക്‌സിനും (Vaccine) അംഗീകാരം നൽകാനുള്ള പ്രക്രിയയാണ്. ഇനി കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടില്ലെന്നും ഒകുജൻ അറിയിച്ചിട്ടുണ്ട്.
ALSO READ: UK യിൽ Pfizer Vaccine 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി
എന്നാൽ ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ വഴി വാക്‌സിൻ അനുമതി നേടേണ്ടി വരുമ്പോൾ കോവാക്സിൻ അമേരിക്കയിലെത്തിക്കാൻ ഇനിയത്തെ കാലതാമസം നേരിടുമെന്നും ഒകുജൻ അറിയിച്ചിട്ടുണ്ട്. അതേസമയം ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ നൽകാനുള്ള കൂടുതൽ വിവരങ്ങളെ കുറിച്ച് എഫ്ഡിഎയുമായി ചർച്ച നടത്തികൊണ്ടിരിക്കുകയാണെന്നും ഒകുജൻ അറിയിച്ചിട്ടുണ്ട്.
ALSO READ: Pfizer Vaccine ഇന്ത്യയിൽ ഇപ്പോൾ കണ്ട വരുന്ന കോവിഡ് വകദേഭത്തെയും പ്രതിരോധിക്കുമെന്ന് നിർമ്മാതാക്കൾ
ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ നല്കാൻ ഇനിയും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടി വരുമെന്നും അതിന്റെ വിവരങ്ങൾ കൂടി പങ്ക് വെക്കേണ്ടി വരുമെന്നാണ് ഒകുജൻ പ്രതീക്ഷിക്കുന്നത്. അതേസമയം കാനഡയിൽ കോവാക്സിന്റെ വിലപ്നയ്ക്കുള്ള ചർച്ചകൾ നടന്ന് കൊണ്ടിയിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy