വാഷിങ്ടൺ: താന്‍ അമേരിക്കന്‍ ജനതയുടെയും പ്രസിഡന്റായിരിക്കുമെന്ന്  പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് വേണ്ടി നമുക്ക് ഭിന്നതകള്‍ മറന്ന് ഒന്നിച്ച് നില്‍ക്കാം.  തങ്ങളുടെ സാമത്ഥ്യം തെളിയിക്കാനുള്ള അവസരം എല്ലാ അമേരിക്കന്‍ ജനതയ്ക്കും ലഭിക്കും. അമേരിക്കയുടെ സ്വപ്നങ്ങള്‍ സാക്ഷത്കരിക്കാനും രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനും നമ്മുക്ക് ഒരുമിച്ച് പ്രയത്‌നിക്കാമെന്നും ട്രംപ് ജനതയോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിന്‍റെ ഫലം. ഏറ്റവും പുതിയ ഫലം പ്രകാരം ട്രംപിന് 278ഉം ഹിലരിക്ക് 218ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്. ആകെ 538 വോട്ടില്‍ അധികാരത്തിലെത്താന്‍  270 വോട്ടാണ് വേണ്ടത്. അതില്‍ 278 വോട്ട് നേടിയാണ്‌ ട്രംപ് സ്ഥാനമുറപ്പിച്ചത്.


തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന  പോളുകളുടെ കണക്കുകള്‍ അപ്പാടെ മാറിമരിയിക്കുന്നതാണ് ഇപ്പോഴത്തെ ഫലം. അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ജനുവരി 20ന് ട്രംപ് പുതിയ  പ്രസിഡന്റായി അധികാരമേല്‍ക്കും. തോല്‍വി അംഗികരിക്കുന്നതായി ഹിലരി  അറിയിച്ചു. തോല്‍വിക്കിടയിലും പുതിയ പ്രസിഡന്റിന് അഭിനന്ദനങ്ങളർപ്പിച്ചു ഹിലരി.


 



 


ജോര്‍ജിയ, യൂട്ടാ, ഫ്‌ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ എന്നിവിടങ്ങള്‍ ട്രംപ് വിജയിച്ചു.


 




ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങള്‍ ട്രംപ് വിജയിച്ചു.