ഇന്ന് രാത്രി പതിനൊന്നരയ്ക്ക് ഡൊണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കും
അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഫോണിൽ സംസാരിക്കും. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യന്‍ സമയം രാത്രി 11.30ഓടെയാകും ഭരണാധികാരികള്‍ തമ്മില്‍ സംസാരിക്കുക..
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഫോണിൽ സംസാരിക്കും. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യന്‍ സമയം രാത്രി 11.30ഓടെയാകും ഭരണാധികാരികള്‍ തമ്മില്‍ സംസാരിക്കുക..
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് നവംബർ എട്ടിന് മോദി ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.
പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപ് ഫോണിൽ ബന്ധപ്പെടുന്ന അഞ്ചാമത്തെ വിദേശ നേതാവാണ് മോദി. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രോഡ്, മെക്സിക്കോ പ്രധാനമന്ത്രി പെന നിയേറ്റോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദെല് ഫെത്താ എല്‍-സീസി എന്നീ നേതാക്കളുമായാണ് ട്രംപുമായി ബന്ധപ്പെട്ടത്.