US President ബൈഡൻ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ PM Modi ഉൾപ്പെടെ 40 ലോക നേതാക്കളെ ക്ഷണിച്ചു
കാലാവസ്ഥ മാറ്റത്തിൽ ഒരു ശക്തമായ നടപടിയെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചതും ചർച്ച ചെയ്യാനാണ് ലോക നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (US President Joe Biden) പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ 40 ലോക നേതാക്കളെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചുവെന്ന് വൈറ്റ് ഹൗസിൽ നിന്ന് അറിയിച്ചു. കാലാവസ്ഥ മാറ്റത്തിൽ ഒരു ശക്തമായ നടപടിയെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചതും ചർച്ച ചെയ്യാനാണ് ലോക നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.
2 ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടി ഏപ്രിൽ 22, 23 എന്നീ ദിവസങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഓൺലൈനായി സംഘടിപ്പിക്കുന്ന ഉച്ചകോടി ജനങ്ങൾക്ക് കാണുന്നതിനായി ലൈവായി സംപ്രേക്ഷണം ചെയ്യും. ഈ വർഷം നവംബറിൽ ഗ്ലാസ്‌ഗ്ലോയിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ (Climate) വ്യതിയാന സമ്മേളനത്തിലേക്കുള്ള ഒരു നാഴികക്കല്ലായി ഈ ഉച്ചകോടി മാറുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച്ച പറഞ്ഞു.
ALSO READ: Good News : കോവിഡിനെതിരെ ഗുളിക രൂപത്തിൽ മരുന്നുമായി ഫൈസർ, മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Prime Minister Modi) കൂടാതെ ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സൗദി അറേബ്യ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരെയും ബൈഡൻ ക്ഷണിച്ചിട്ടുണ്ട്.
ALSO READ: North Korea രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടി പരീക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു
ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെയും ഐക്യരാഷ്ട്ര (UN) കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെയും പ്രധാന ലക്‌ഷ്യം ചൂട് കൂടുന്നത് എങ്ങനെ 1.5 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്താമെന്ന ചർച്ച ചെയ്യാനാണ്. ഇത് കൂടാതെ കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നത് എങ്ങനെ രാജ്യത്തിൻറെ സാമ്പത്തിക ശേഷിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്നതും ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...