ന്യൂഡല്‍ഹി: UN രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണച്ച് റഷ്യ.
ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമാവണമെന്നാണ് റഷ്യയുടെ അഭിപ്രായമെന്ന് റഷ്യന്‍ വിദേശമന്ത്രി ലാവ്‌റോവ് പറഞ്ഞു. തന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇന്ത്യ UN രക്ഷാസമിതിയില്‍ സ്ഥിരമാവണം എന്നാണ് റഷ്യയുടെ നിലപാടെന്ന്‍ അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്‍റെ ശക്തിക്രമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് റഷ്യയ്ക്കു ബോധ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാമ്പത്തിക ശക്തികളും രാഷ്ട്രീയ ശക്തികളും ഉദയം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യ നിശ്ചയമായും അവയില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത് ആദ്യമായാണ് ഇന്ത്യയുടെ അംഗത്വത്തിന് തുറന്ന പിന്തുണയുമായി റഷ്യ രംഗത്തുവരുന്നത്.
UN രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഏറെ നാളായി ശ്രമിച്ചുവരികയാണ് ഇന്ത്യ.