പെന്‍സില്‍വാനിയ: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരെ രൂക്ഷ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റൊണാള്‍ഡ് ട്രംപ്. ഹിലരിയെ പിശാചെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.പെന്‍സില്‍വാനിയയിലെ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് ട്രംപിന്റെ വിമര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാദ പരാമർശങ്ങൾ മൂലം പലതവണ ട്രംപിനു വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. കൊല്ലപ്പെട്ട യുഎസ് യുവ സൈനികന്‍റെ അമ്മയെ പരിഹസിച്ചതു വൻവിവാദമായിരുന്നു. വീരമൃത്യു വരിച്ച യുഎസ് ആർമി ക്യാപ്റ്റൻ ഹുമയൂൺ ഖാന്‍റെ പിതാവ് ഖിസർ ഖാൻ കഴിഞ്ഞ ആഴ്ച ഡമോക്രാറ്റിക് ദേശീയ കൺവൻഷനിൽ ട്രംപിനെതിരെ നടത്തിയ പ്രസംഗം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.


ഇതിന് മുമ്പ്, മുസ്ലീംങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന പറഞ്ഞ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ ഹുമയൂണ്‍ ഖാന്‍റെ പിതാവ് രംഗത്തെത്തിയിരുന്നു. ഖിസർ ഖാൻ നടത്തിയ ഈ  പ്രസംഗത്തിനിടെ ഭാര്യ ഗസാല നിശബ്ദയായി അരികിലുണ്ടായിരുന്നെന്നും അവരെ മിണ്ടാനനുവദിച്ചില്ലെന്നായിരുന്നു ട്രംപ് പരിഹസിച്ചത്