അക്രമകാരിയായ ജീവികളാണ് മുതലകൾ. പലരും അവയോടൊപ്പം അടുപ്പം കൂടിയും അവയെ സ്നേഹിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. എന്നാൽ എപ്പോൾ വേണമെങ്കിലും അത് നമ്മെ ആക്രമിക്കാൻ സാധ്യതയുണ്ട്. എത്രയൊക്കെ ട്രെയിൻ ചെയ്താലും അവ ചിലപ്പോൾ പെട്ടെന്ന് കയറി നമ്മളെ ആക്രമിക്കും. അത്തരത്തിലുള്ള നിരവധി സംഭവങ്ങളും വാർത്തകളിലും സോഷ്യൽ മീഡിയയിലും നമ്മൾ കാണാറുണ്ട്. ഈ ഉരഗങ്ങൾ സാധാരണയായി പതുങ്ങിയിരുന്നാണ് തന്റെ ഇരയെ പിടികൂടുന്നത്. ഇവയെ ഒരു പേടിയും ഇല്ലാത്ത നിരവധി വിദേശികളെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ഈ വീഡിയോ നിങ്ങളിൽ ഒരു പേടി സൃഷ്ടിച്ചേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പേടിയൊന്നും കൂടാതെ മുതലക്കുഞ്ഞുങ്ങൾ നിറഞ്ഞ കുളത്തിൽ നീന്തുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണ ഒരു സ്വിമ്മിങ് പൂളിലേക്ക് ചാടും പോലെ മുതലക്കുഞ്ഞുങ്ങൾ നിറഞ്ഞ കുളത്തിലേക്ക് കുട്ടി എടുത്ത് ചാടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് മുതലകൾക്കിടയിൽ കിടന്ന് നീന്തുകയാണ്. അതിനിടെ ഒരു മുതലക്കുഞ്ഞ് ഈ കുട്ടിയുടെ പുറത്ത് കയറിയിരിക്കുന്നതും കാണാം. കാഴ്ചക്കാർ ഒരു നിമിഷം ഒന്ന് ഷോക്കായിപ്പോകും ഈ വീഡിയോ കാണുമ്പോൾ. 100കണക്കിന് മുതലകൾ അതിൽ ഉണ്ടെന്നുള്ളത് ഉറപ്പാണ്. 


വീഡിയോ കാണാം...


Also Read: Viral Video: ഉറങ്ങിക്കിടന്ന പൂച്ചയുടെ മുൻപിൽ ചെമ്മീൻ കഷ്ണം കൊണ്ട് വെച്ചപ്പോൾ..! വീഡിയോ വൈറൽ


@snagfish എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. ഇതിന് ഇതുവരെ 133,335 ലൈക്കുകൾ ലഭിച്ചു. കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ച് പലരും രം​ഗത്ത് വന്നിട്ടുണ്ടെങ്കിലും നിരവധി പേർ ഇങ്ങനെ ചെയ്യുന്നതിലെ അപകടം ചൂണ്ടികാണിച്ചുകൊണ്ട് വീഡിയോയ്ക്ക് എതിരെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് എത്ര വിരലുകൾ ബാക്കിയുണ്ടായിരുന്നു എന്നാൽ ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.