വൈറൽ വീഡിയോ: പെരുമ്പാമ്പുകൾ ശ്വാസം മുട്ടിച്ചാണ് ഇരയെ കൊല്ലുന്നത്. ഇരയെ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നു. പിന്നാടാണ് ഇവ ഇരയെ ഭക്ഷിക്കുന്നത്. അക്ഷരാർത്ഥത്തിൽ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ, പെരുമ്പാമ്പുകൾക്ക് ഒരു വ്യക്തിയുടെ ശരീരത്തിന് ചുറ്റും വരിഞ്ഞുമുറുക്കി തലച്ചോറിലേക്കുള്ള രക്തചംക്രമണം വിച്ഛേദിക്കാനും ശ്വാസനാളങ്ങളെ തടയാനും കഴിയും. നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പ് മനുഷ്യനെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വളർത്തുമൃഗങ്ങളുടെ വിഭാ​ഗത്തിൽപ്പെടുന്ന റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിനെ ഒരാൾ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'ലാരിസ്_എ9393' എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ആയിരക്കണക്കിന് കാഴ്ചക്കാരെയും ലൈക്കുകളും നേടി വീഡിയോ ഇതിനകം വൈറലായി. ദൃശ്യങ്ങളിൽ ഒരു മനുഷ്യൻ തന്റെ കൈകളിലെ വലിയ പാമ്പിനെ ഒരു വലിയ പെട്ടിയിലേക്ക് വയ്ക്കാൻ ശ്രമിക്കുന്നതായി കാണാം. കുഞ്ഞിനെയുമെടുത്ത് ഒരു സ്ത്രീ അടുത്ത് നിൽക്കുന്നുണ്ട്. ഇവർക്കടുത്തായി വളർത്തുനായയും ഉണ്ട്.



പൊടുന്നനെ, കൂറ്റൻ പെരുമ്പാമ്പ് മനുഷ്യന്റെ മുഖത്ത് കടിയ്ക്കുന്നു. അയാൾ വേദനയോടെ നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതുകണ്ട സ്ത്രീയും ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്. ഉടനെ അദ്ദേഹത്തെ സഹായിക്കാനായി വീടിനകത്ത് നിന്ന് കുടുംബം മുഴുവനും എത്തുന്നുണ്ട്. മനുഷ്യന്റെ മുഖത്ത് നിന്ന് പാമ്പിനെ വേർപ്പെടുത്താൻ അവർ പരമാവധി ശ്രമിക്കുന്നു, എന്നാൽ പരാജയപ്പെടുന്നു. ചില പുരുഷന്മാർ പാമ്പിന്റെ ദേഹത്ത് അടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് മുഖത്ത് പാമ്പ് കടിക്കുന്ന സ്ഥലത്ത് ഒരു തുണി ഉപയോഗിച്ച് പാമ്പിനെ നീക്കം ചെയ്യുന്നതും കാണാം. ഭയാനകമായ വീഡിയോ എന്നാണ് ഭൂരിഭാ​ഗം ആളുകളും ഈ ദൃശ്യങ്ങളോട് പ്രതികരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.