സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി മാത്രം ഓരോ കാര്യങ്ങൾ ചെയ്യുന്ന പലരേയും നമ്മൾ കാണാറുണ്ട്. എന്നാൽ ചുറ്റും എന്ത് നടക്കുന്നുവെന്ന് പോലും അറിയാതെ നൃത്തം ചെയ്ത് കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് ആസ്വദിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു ബ്രിട്ടീഷ് യുവാവ് ആണ് ഇത്തരത്തിൽ ബസ് സ്റ്റോപ്പിൽ നിന്ന് ഡാൻസ് കളിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റാരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പോലും അയാൾ ചിന്തിക്കുന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇംഗ്ലണ്ടിലെ ലിവർപൂളിലെ ഗ്രേറ്റ് ഹോമർ സ്ട്രീറ്റിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇയാൾ നൃത്തം ചെയ്യുന്നത്. എതിർവശത്ത് നിന്ന ഒരു യുവതിയാണ് വീഡിയോ പകർത്തിയത്. 'angiesliverpool' എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. ഇതിനകം നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞിട്ടുണ്ട്. 



 


ബസ് സ്റ്റോപ്പിൽ നിന്ന് ഡാൻസ് ചെയ്യുന്നതിനിടെ അതുവഴി പോയ ഒരാളുടെ അടുത്തേക്ക് ചുവടുവച്ച് കൊണ്ട് നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. ഏന്തായാലും ഈ യുവാവിന്റെ ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.