വൈറൽ വീഡിയോ: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മികച്ച ബന്ധം ചിത്രീകരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ ലോകം വളരെ രസകരമാണ്. വിവിധ മൃ​ഗങ്ങളുടെ വീഡിയോകൾ ഭൂരിഭാ​ഗം ആളുകൾക്കും കാണാൻ വളരെ ഇഷ്ടമാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്കെല്ലാം നിരവധി കാഴ്ചക്കാരാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടിയെയും പൂച്ചയെയുമൊക്കെ പോലെ സിംഹങ്ങൾ മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന മൃ​ഗങ്ങളല്ലെന്ന് എല്ലാവർക്കും അറിയാം. സിംഹങ്ങൾ വന്യമൃഗങ്ങളാണ്, അവ മുന്നറിയിപ്പില്ലാതെ ആക്രമണകാരികളും അപകടകാരികളും ആകും. എന്നാൽ, ഒരു മനുഷ്യനോട് വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.



സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. 'ലയൺലോവർഷബ്' എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'shandorlarenty' എന്ന ഉപയോക്താവ് മുൻപ് ഈ വീഡിയോ ടിക് ടോക്കിൽ പങ്കുവച്ചിരുന്നു. 'നിങ്ങളുടെ ബെസ്റ്റിക്ക് ആലിംഗനം വേണമെങ്കിൽ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 3.6 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 2,13,00 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.


ALSO READ: Viral Video: പുള്ളിപ്പുലിയെ ആക്രമിച്ച് പെരുമ്പാമ്പ്... പിന്നീട് വമ്പൻ ട്വിസ്റ്റ്- വീഡിയോ വൈറൽ


സിംഹത്തെ സ്‌നേഹപൂർവ്വം ലാളിക്കുന്ന ഒരു മനുഷ്യനെ വീഡിയോയിൽ കാണാം. സിംഹം മനുഷ്യനുമായി വളരെ സൗഹൃദത്തിലാണെന്ന് തോന്നുന്നു. ‌ആലിംഗനങ്ങളും ചുംബനങ്ങളും സിംഹം ആസ്വദിക്കുന്നതായി കാണാം. ആ മനുഷ്യൻ സിംഹത്തെ അതിന്റെ തലയിലും മൂക്കിലും ചുംബിക്കുന്നു. സിംഹം അവിടെ സൗമ്യമായി അയാളുടെ കയ്യിൽ തല ചേർത്ത് വച്ചിരിക്കുകയാണ്. "ഇയാളാണ് ഏറ്റവും ഭാഗ്യവാനായ വ്യക്തി" എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "അവൻ സുന്ദരനാണ്. ഒരുപക്ഷേ അവനെ ചെറുപ്പം മുതൽ ഇവർ വളർത്തുന്നതുകൊണ്ടാകാം ഇത്രയും ഇണക്കം ”മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.